Friday, July 4, 2025 6:58 pm

‘ മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ ഉത്തരവാദി ഡിഎഫ്ഒ ‘ ; മരം വീണ് അപകടങ്ങളിൽ നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മരം വീണ് അപകടങ്ങൾ ആവർത്തിക്കുന്ന സംഭവത്തിൽ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ. മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ ഉത്തരവാദി മൂന്നാർ ഡി എഫ് ഒ ആണെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു. ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ച് നീക്കാനുള്ള നിർദ്ദേശം നടപ്പിലായില്ലെന്നാണ് ഇടുക്കി കളക്ടർ ഷീബ ജോർജ് വ്യക്തമാക്കിയത്. ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലെ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള പാതയോരത്തെ മരങ്ങളാണ് മുറിച്ച് നീക്കേണ്ടത്. പ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യുന്നതിന് നിരവധി തവണ നിർദേശം നൽകിയിട്ടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് കലക്ടർ ഉത്തരവിൽ പറയുന്നത്. അപകടരമായ മരങ്ങളും ശാഖകളും മൂലം ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും വിലയേറിയ മനുഷ്യ ജീവൻ ഉൾപ്പെടെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉത്തരവാദിയായിരിക്കുന്നതും ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള നടപടികൾക്ക് വിധേയമായിരിക്കുന്നതുമാണെന്ന് ഉത്തരവിലുണ്ട്.

ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജ് നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വന മേഖലയിലെ അപകടസാധ്യത അടിയന്തരമായി പരിഹരിക്കാനാണ് കളക്ടർ ഉത്തവിട്ടത്. അപകടകരമായി നിൽക്കുന്ന എല്ലാ മരങ്ങളും ശാഖകളും അടിയന്തരമായി നീക്കം ചെയ്ത് 15 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തുകയും ചെയ്തു. അപകട ഭീഷണിയെ തുടർന്ന് നേര്യമംഗലം മുതൽ വാളറ വരെ അത്യാവശ്യമല്ലാത്ത യാത്രകൾക്ക് നിരോധനം ഉണ്ടായിരുന്നു. നിലവിൽ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പിൻവലിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്....