തിരുവനന്തപുരം: യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന ഈജിപ്ഷ്യന്‍ മുസ്ലീം പണ്ഡിതന്‍്റെ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡി.ജി.പി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍ എന്നാണ് പുസ്തകത്തിന്റെ പേര് ഉത്തരവിന്‍്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്.
പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അല്‍ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മത സ്പര്‍ധ വളര്‍ത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡി.ജി.പി വ്യക്തമാക്കുന്നു.