തിരുവനന്തപുരം: പോലീസുകാര്‍ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്. പോലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സര്‍ഷിപ്പോടെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാല്‍ നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ പബ്ലിസിറ്റിക്ക് വേണ്ടി ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളും ദൃശ്യങ്ങളുമെല്ലാം ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡിജിപിയുടെ ഇടപെടല്‍. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സര്‍ഷിപ്പു വാങ്ങി പരസ്യം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഡിജിപിയുടെ സര്‍ക്കുലര്‍.
ഇപ്പോള്‍ സേനയില്‍ ഏതാനും ചിലര്‍ ചെയ്യുന്ന ഈ പബ്ലിസിറ്റി ഭ്രമം നാളെ മറ്റുള്ളവരും അനുകരിക്കാനിടയുണ്ടെന്നാണ് വിമര്‍ശനം. പൊലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയുള്ള പബ്ലിസിറ്റിയുടെ ആവശ്യമില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് ഡിജിപിയുടെ താക്കീത്. അടുത്തിടെ പത്രങ്ങളില്‍ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയോടെ ചെയ്ത കാര്യങ്ങള്‍ വിവരിച്ചുള്ള പരസ്യങ്ങള്‍ വന്നിരുന്നു.