ഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ വാക്‌പോര്. കോൺഗ്രസ് അംഗമായ ജയറാം രമേഷിനെ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുത്തണമെന്ന് പരിഹാസരൂപേണ ധൻകർ പറഞ്ഞതാണ് ഖാർഗെയെ ചൊടിപ്പിച്ചത്. അധ്യക്ഷൻ വർണാശ്രമധർമം തിരികെക്കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു. പെട്രോളിന്റെ വില അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞിരിക്കുമ്പോഴാണിവിടെ കൂട്ടിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി പ്രസംഗിച്ചപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. താങ്കൾ പറയുന്നത് ശരിയല്ലെന്നും തെളിവ് നൽകണമെന്നും ധൻകർ ആവശ്യപ്പെട്ടു. വിവരം സാധൂകരിക്കുന്ന തെളിവ് കൈമാറുമെന്ന് ജയറാം രമേഷ് മറുപടി നൽകിയത് ധൻകറിനെ ചൊടിപ്പിച്ചു. താങ്കൾ വളരെ ബുദ്ധിമാനും അനുഗ്രഹീതനും കഴിവുള്ളവനുമാണെന്നും അതിനാൽ മുന്നോട്ടുവന്ന് ഖാർഗെയുടെ സീറ്റിലിരിക്കണമെന്നും ധൻകർ പരിഹസിച്ചു. ഇതിൽ പ്രകോപിതനായ ഖാർഗെ താങ്കളുടെ മനസ്സിലിപ്പോഴും വർണാശ്രമമുണ്ടെന്നും അത് തിരികെക്കൊണ്ടുവരരുതെന്നും തിരിച്ചടിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.