ചെന്നൈ : കഥാപാത്ര വൈവിദ്ധ്യം കൊണ്ട് തമിഴ് സിനിമയിലെ താരനിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ ഓരോ വർഷവും തേടിയെത്താറുള്ളത്. ധനുഷ് അധ്യാപക വേഷത്തിലെത്തുന്ന ‘വാത്തി’ ഈ വർഷം അദ്ദേഹത്തിന്‍റെ ആദ്യ റിലീസാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഈ മാസം 17നാണ് തമിഴിലും തെലുങ്കിലുമായി ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുന്നത്.
ഏറെ വൈകാരികമായ കഥാസന്ദർഭങ്ങളിലൂടെ ഏവർക്കും കണക്ടാകുന്ന രീതിയിൽ അവതരിപ്പിച്ച മനോഹരമായ ഈ സിനിമ ധനുഷിന്‍റെ തിരിച്ചുവരവാകും. നായികയായി മലയാളി താരം സംയുക്തയാണ് ചിത്രത്തിലുള്ളത്. തമിഴിൽ സംയുക്തയുടെ ഏറെ ശ്രദ്ധേയമായ വേഷമായിരിക്കും വാത്തിയിലേതെന്നാണ് സൂചന. സായ് കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരശു എന്നിവരും വാതിയിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രീമിയർ കഴിഞ്ഞതോടെ ചിത്രത്തിനെ കുറിച്ച് നിരവധി പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.
തമിഴിൽ ‘വാത്തി’ എന്ന പേരിലും തെലുങ്കിൽ ‘സർ’ എന്ന പേരിലുമാണ് ചിത്രമെത്തുന്നത്. ബാലമുരുകൻ എന്നാണ് വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വെങ്കി അറ്റ്‍ലൂരിയൊരുക്കിയ ചിത്രം വിദ്യാഭ്യാസ കച്ചവടം പ്രമേയമാക്കി ശക്തമായൊരു കഥയുടെ പിൻബലവുമായാണ് എത്തുന്നത്. സിത്താര എന്റെർടെയ്മെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്കന്ദ സിനിമാസാണ് ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് ‘വാത്തി’ കേരളത്തിലെ 100ഓളം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
സിനിമയുടെ തമിഴ്‌നാട്ടിലെ തിയറ്റർ അവകാശം സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ധനുഷ് എഴുതിയ ഒരു ഗാനം വൻ ഹിറ്റായി മാറി. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‍സ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വൻ വിജയം നേടിയ ‘തിരുച്ചിറ്റമ്പലം’ എന്ന ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ നൂറ് കോടിക്ക് മുകളിലായിരുന്നു. ഈ വര്‍ഷം ‘വാത്തി’യുമായി ധനുഷ് എത്തുമ്പോൾ തിരുച്ചിറ്റമ്പലത്തിന്‍റെ കളക്ഷൻ മറികടക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.