മുംബൈ : ധാരാവിയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. മുകുന്ദ് നഗറിലുള്ള മൂന്ന് പുരുഷന്മാര്ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് രോഗം പിടിപെട്ടത്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതേസമയം കൊവിഡ് ബാധിച്ച് ധാരാവിയില്‍ ഏഴു പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്ന് 117 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2801 ആയി.
ധാരാവിയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment