മലയാലപ്പുഴ : മലയാലപ്പുഴ കോൺഗ്രസ് ജനപ്രതിനിധികളോടുള്ള അവഗണനയ്‌ക്കെതിരെയും വികസനപ്രവർത്തനങ്ങളിൽ അനാസ്ഥയ്ക്കെതിരെയും മലയാലപ്പുഴയിലെ ബഡ്സ് സ്കൂൾ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. മലയാലപ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാടിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ്ണ ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഡിസിസി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണനുമണ്ണിൽ, കെപിഎസ്ടിഎ സംസ്ഥാന വനിതാ ചെയർപേഴ്സൺ ജയശ്രീ ജ്യോതി പ്രസാദ്, മണ്ഡലം ഭാരവാഹികളായ ശശി പാറയരികിൽ, സിനിലാൽ പൊതിപ്പാട്, ബിജിലാൽ തുണ്ടിയിൽ ജനപ്രതിനിധികളായ എലിസബത്ത് രാജു, അഡ്വ.ആശാ കുമാരി, ബിന്ദു ജോർജ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ മുണ്ടക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.