പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെ മേൽ അധിക ജി.എസ്.ടി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്ര മോഡി സർക്കാർ വൈദ്യുത മേഖലയും സ്വകാര്യ ലോബികൾക്ക് തീറെഴുതി കൊടുക്കുവാനുള്ള ശ്രമത്തിനെതിരെ എൽ ഡി എഫ് ജില്ലാ കമ്മറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോർജ് കുട്ടി അഗസ്റ്റിൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ഖജനാവ് ചോർത്തി കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ഭീമൻമാരുടെ കൈയ്യിലെ കളിപ്പാവയായി നരേന്ദ്ര മോഡി മാറി കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അപജയങ്ങളിൽ നിന്നും ഒളിച്ചോടുവാനായി ഭൂരിപക്ഷ വർഗീയതയെ പ്രോൽസാഹിപ്പിക്കുന്നു. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകുന്ന കിഫ്ബിയെ ഏതു വിധേനയും തകർക്കുക എന്നത് ഒരു അജണ്ടയായി സ്വീകരിച്ചിരിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിവേചന ബുദ്ധി കാട്ടുന്നത് അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ അധ്യക്ഷത വഹിച്ചു. ഓമല്ലൂർ ശങ്കരൻ , അലക്സ് കണ്ണമല, ഡോ. വറുഗീസ് ജോർജ്, മാത്യൂസ് ജോർജ് , പി.പി ജോർജ് കുട്ടി, നിസാർ നൂർ മഹൽ, ചെറിയാൻ പോള ചിറക്കൽ, രാജു നെടുവമ്പുറം, പി.കെ.ജേക്കബ്, സുമേഷ് ഐശ്വര്യ, മനോജ് മാധവ ശേരി, പി.വി ഹർഷകുമാർ, എം.വി. സഞ്ചു, ചെറിയാൻ ജോർജ് തമ്പു, എം.മുഹമദ് സാലി, എസ് നിർമലാദേവി, ബി.ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ, ബിജി ജോസഫ്, എന്നിവർ പങ്കെടുത്തു.