Monday, May 5, 2025 6:46 am

കേരളാ പോലീസ് കേച്ചേരി ഫിനാന്‍സ് വേണുഗോപാലിന്റെ ചെരിപ്പുനക്കിയോ ? പിടിച്ചെടുത്ത രേഖകള്‍ എവിടെ ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേച്ചേരി ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി വേണുഗോപാലിന്റെ കയ്യില്‍നിന്നും പിടിച്ചെടുത്ത രേഖകള്‍ പോലീസ് മുക്കി. ഇതിനെതിരെ കേച്ചേരി നിക്ഷേപകരുടെ സംഘടനയായ കാരുണ്യ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (KGIA) കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേച്ചേരി ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതി വേണുഗോപാലിനെ അറസ്റ്റു ചെയ്യുമ്പോള്‍ പിടിച്ചെടുത്ത രേഖകളെക്കുറിച്ചോ ഇയാള്‍ സഞ്ചരിച്ച കാറുകളെപ്പറ്റിയോ ഒന്നും പരാമര്‍ശിച്ചിരുന്നില്ല. ഇതോടെ ലോക്കല്‍ പോലീസ് പ്രതികളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന് നിക്ഷേപകര്‍ മനസ്സിലാക്കി. തുടര്‍ന്ന് ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ്‌ കുമാര്‍ ടി.കെ എന്നിവര്‍ മുഖേന നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. വേണുഗോപാലിനെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത രേഖകള്‍ എവിടെയെന്ന് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കുവാന്‍ ക്രൈം ബ്രാഞ്ചിന് കോടതി ഉത്തരവ് നല്‍കി. ഇതോടെ ലോക്കല്‍ പോലീസ് വെട്ടിലായിരിക്കുകയാണ്. കേസ് ഫെബ്രുവരി 5 ന് വീണ്ടും പരിഗണിക്കും.

നൂറുകണക്കിന് നിക്ഷേപകരെ പെരുവഴിയിലാക്കിക്കൊണ്ടാണ് കേച്ചേരി ഫിനാന്‍സ്  ഉടമ മുങ്ങിയത്. 800 കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നു പറയുന്നു. നിക്ഷേപകരുടെ പ്രതിഷേധം ശക്തമായിരുന്നിട്ടും പോലീസ് ഇയാളെ  അറസ്റ്റ് ചെയ്തിരുന്നില്ല. പോലീസിന്റെ ഒത്താശയോടെ പ്രതികള്‍ കറങ്ങിനടന്ന് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. പ്രതിയെ കാണാനില്ലെന്ന് പോലീസ് പറയുമ്പോഴും പ്രതി വേണുഗോപാലും ജീവനക്കാരും രഹസ്യസങ്കേതങ്ങളില്‍ ഒത്തുകൂടി കേസില്‍നിന്നും രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ഇങ്ങനെ ഒരു ജീവനക്കാരന്റെ വീട്ടില്‍ രഹസ്യമായി ഒത്തുകൂടിയത് അറിഞ്ഞ് നിക്ഷേപകര്‍ അവിടെ സംഘടിച്ചെത്തി. ഒപ്പം നാട്ടുകാരും കൂടി, പ്രതികളെ വീട്ടില്‍ വളഞ്ഞു വെച്ചു. തുടര്‍ന്ന് നിക്ഷേപകര്‍ പോലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ താല്‍പ്പര്യമെടുത്തില്ല. എന്നാല്‍ ജനക്കൂട്ടത്തിന്റെ പ്രതിഷേധം കനത്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയം പ്രതി വേണുഗോപാലിന്റെ കയ്യില്‍ ബാഗും ഡയറിയും ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകള്‍ ഉണ്ടായിരുന്നു.

ബാഗ് തുറന്നു കാണണമെന്നും എല്ലാരേഖകളും തങ്ങള്‍ക്ക് കാണണമെന്നും നിക്ഷേപകര്‍ നിര്‍ബന്ധം പിടിച്ചതോടെ പോലീസ് ജീപ്പിന്റെ ബോണറ്റില്‍ ഇവയൊക്കെ നിരത്തിവെച്ച് ജനങ്ങളെ കാണിച്ചു. ഇതിന്റെ വീഡിയോ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കൂടാതെ നിക്ഷേപകരും ഇവയെല്ലാം വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ പോലീസ് പിടിച്ചെടുത്ത ഈ വിലപ്പെട്ട രേഖകള്‍ ഇപ്പോള്‍ കാണാനില്ല. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ലോക്കല്‍ പോലീസ് ഈ രേഖകള്‍ കൈമാറിയിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കേച്ചേരി പ്രതികളെ രക്ഷിക്കുവാന്‍ ഈ വിലപ്പെട്ട തെളിവുകള്‍ പോലീസ് മുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. ചാനലുകളില്‍ വന്ന വീഡിയോകള്‍ നിക്ഷേപകര്‍ തെളിവായി കോടതിയില്‍ നല്‍കി. ഇതോടെ പോലീസിന്റെ ഒത്തുകളി പൊളിയുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലം സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

0
മനാമ : കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62)...

ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്താൻ ഇന്ത്യ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാർ ഡാമിൽ...

വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് മുസ്‌ലിം ലീഗ്

0
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് മുസ്‌ലിം...

കറാച്ചി തീരത്ത് തുര്‍ക്കി നാവികസേനയുടെ കപ്പല്‍

0
കറാച്ചി : പഹല്‍ഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ...