Sunday, April 20, 2025 6:08 pm

അദ്ധ്യാപന മേഖലയിൽ വ്യത്യസ്തത പുലർത്തി : മികച്ച അദ്ധ്യാപകനായി വി.അനിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : ലോവർ പ്രൈമറി വിഭാഗത്തിൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് കലഞ്ഞൂർ ഗവൺമെന്‍റ് എല്‍.പി സ്കൂൾ ഹെഡ്മാസ്റ്ററായ വി.അനിൽ സ്വന്തമാക്കി. എനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുറുമ്പകര അക്ഷരശ്രീ വീട്ടിൽ വി.അനിൽ മുപ്പത് വർഷമായി തന്‍റെ അദ്ധ്യാപന ജീവിതം തുടങ്ങിയിട്ട്. 1992 ൽ റാന്നി കുടമുരട്ടി സ്കൂളിലായിരുന്നു അദ്ധ്യാപന ജീവിതത്തിന്‍റെ തുടക്കം. തുടർന്ന് നിരവധി സ്കൂളുകളിൽ അദ്ധ്യാപനത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.

അദ്ധ്യാപന വൃത്തിയുടെ മൂല്യങ്ങൾ ജീവിതത്തിലും കൊണ്ടുവരുന്നതിന് ഇദ്ദേഹം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം വീടിന്‍റെ ഗ്രഹപ്രവേശന ചടങ്ങിൽ പൂജകളോ മറ്റ് ചടങ്ങുകളോ ചെയ്യാതെ മഹാൻമാരുടെ കൃതികൾ കുടുംബാംഗങ്ങൾക്ക് നൽകി ഗ്രഹപ്രവേശം നടത്തിയതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. എന്നാൽ മാറിവരുന്ന കാലകഘട്ടത്തിൽ കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളൽ പരിഹരിക്കപെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സേവനം അനുഷ്ടിച്ച പല സ്കൂളുകളിലും മികച്ച അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം മുന്നിട്ടുനിന്നിരുന്നു. ഇതിന്‍റെയൊക്കെ ഫലമായിട്ടാണ് തനിക്ക് ലഭിച്ച ഈ അംഗീകാരം എന്ന് വിശ്വസിക്കുന്നുവെന്നും അദ്ധ്യാപകൻ പറഞ്ഞു. അവാർഡ് ലഭിച്ചതിന് ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അടക്കം ഇദ്ദേഹത്തെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. മാരൂർ സ്കൂളിലെ അദ്ധ്യാപികയാണ് ഭാര്യ സുജ. ഇതേ സ്കളിൽ വിദ്യാർത്ഥിനികളാണ് മക്കളായ അനുശ്രീയും അക്ഷരയും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരുപതിനായിരത്തോളം അഫ്ഗാനികളെ പാകിസ്താനിൽ നിന്നും നാടുകടത്തിയതായി യുഎൻ

0
പാകിസ്ഥാൻ: 19,500-ലധികം അഫ്ഗാനികളെ ഈ മാസം മാത്രം പാകിസ്ഥാൻ നാടുകടത്തിയതായി യുഎൻ....

കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ...

പ്രസവമെടുക്കാൻ പണം ആവശ്യപ്പെട്ട് ഡോക്ടർ : ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

0
പൂനെ: പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ...

കോടയും വാറ്റുഉപകരണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുഉപകരണങ്ങളുമായി...