ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് വെളുത്തുള്ളി എന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും വെളുത്തുള്ളി കഴിക്കുന്നതിലൂടെ അത് എന്തൊക്കെ രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി രുചികരവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. വെളുത്തുള്ളി പല ആരോഗ്യ ഗുണങ്ങളുടെയും കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള രോഗാവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ പല അസ്വസ്ഥകകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുമ്പോള്‍ അത് എപ്രകാരം രോഗാസ്ഥയെ പ്രതിരോധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പ്രമേഹവും കൊളസ്‌ട്രോളും ഉള്ളവരെങ്കില്‍ എപ്രകാരം വെളുത്തുള്ളി ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കാം എന്ന് നോക്കാം.
പച്ച വെളുത്തുള്ളി കഴിക്കാം: ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പച്ച വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും പച്ച വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നത്. ഇത് രക്തം കട്ടിയാവുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് വെള്ളത്തോടൊപ്പം നമുക്ക് വെളുത്തുള്ളി കഴിക്കാവുന്നതാണ്. വെളുത്തുള്ളി വെറും വയറ്റില്‍ വേണം കഴിക്കുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
വെളുത്തുള്ളി ചായ: വെളുത്തുള്ളി ചായ കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ , പ്രമേഹം എന്നിവയെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. വെളുത്തുള്ളി ചായ കഴിക്കുന്നതിന് വേണ്ടി ഒരു വെളുത്തുള്ളി അല്ലി ചതച്ച് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. കുറച്ച് മിനിറ്റ് ചായ തിളപ്പിക്കുക, തുടര്‍ന്ന് 1-2 ടീസ്പൂണ്‍ കറുവപ്പട്ട ചേര്‍ക്കുക. തീ നല്ലതുപോലെ കത്തിച്ച് ഉടന്‍ ഓഫ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഇത് രാവിലെ തന്നെ വെറും വയറ്റില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു.
വെളുത്തുള്ളിയും തേനും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളിയും തേനും കഴിക്കുന്നതിലൂടെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വെളുത്തുള്ളിക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു വെളുത്തുള്ളി അല്ലി മൂന്നോ നാലോ കഷ്ണങ്ങളാക്കി ഒരു സ്പൂണില്‍ എടുത്ത് ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ത്ത് കുറച്ച് മിനിറ്റുകള്‍ വെക്കുക. അതിന് ശേഷം ഇത് കഴിക്കുക. വെളുത്തുള്ളിയുടെ നീറ്റല്‍ സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമാണെങ്കില്‍ നിങ്ങള്‍ക്ക് ചെറുചൂടുള്ള വെള്ളം ചേര്‍ക്കാവുന്നതാണ്. ഇത് കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെ അല്ലാതെ തന്നെ ആസിഡ് റിഫ്‌ലക്സ്, റിഗര്‍ഗിറ്റേഷന്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.
വറുത്ത വെളുത്തുള്ളി : വെളുത്തുള്ളി വറുത്ത് കഴിക്കുന്നതും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് പ്രമേഹത്തില്‍ നിന്നും കൊളസ്‌ട്രോളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളിയുടെ മുകള്‍ ഭാഗം മുറിച്ചതിന് ശേഷം ഈ ഭാഗത്ത് അല്‍രം ഒലീവ് ഓയില്‍ ഒഴിച്ച് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞെടുക്കുക. അതിന് ശേഷം ഇത് 30- 35 മിനിറ്റ് അടുപ്പില്‍ വെച്ച് ചൂടാക്കി എടുക്കുക. തണുത്തു കഴിഞ്ഞാല്‍, വറുത്ത വെളുത്തുള്ളി ഗ്രാമ്പൂ അവരുടെ തൊലിയില്‍ നിന്ന് മാറ്റി ഗോതമ്പ് ബ്രെഡിലോ മറ്റോ പിഴിഞ്ഞ് കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നു. ഇത് പല രോഗാവസ്ഥകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
പാചകത്തില്‍ വെളുത്തുള്ളി ഉപയോഗിക്കുക പാചകത്തില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. എല്ലാ കറികളിലും ഉപ്പേരികളിലും ധാരാളം വെളുത്തുള്ളി ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പച്ചക്കറികള്‍, കറികള്‍, പരിപ്പ്, സൂപ്പ്, എന്നിവയില്‍ ധാരാളം വെളുത്തുള്ളി ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. വെളുത്തുള്ളി അരിഞ്ഞത് അല്ലെങ്കില്‍ ചതച്ച്, മറ്റ് ചേരുവകള്‍ ചേര്‍ക്കുന്നതിന് മുമ്പ് അല്പം എണ്ണയില്‍ വഴറ്റിയതിന് ശേഷം വേണം ചേരുവകള്‍ ചേര്‍ക്കുന്നതിന്. ഇത് നിങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ആരോഗ്യത്തിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വെളുത്തുള്ളി എണ്ണ
വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വെളുത്തുള്ളി-ഇന്‍ഫ്യൂസ്ഡ് ഓയില്‍ പാചകം, സാലഡ് ഡ്രെസ്സിംഗുകള്‍ അല്ലെങ്കില്‍ ഫ്രൈ ചെയ്ത പച്ചക്കറികള്‍, ബ്രെഡ് എന്നിവയില്‍ ഒരു രുചികരമായ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളി ഗ്രാമ്പൂ തൊലി കളഞ്ഞ് ചതച്ചെടുക്കുക, എന്നിട്ട് അവയെ ഒരു ചീനച്ചട്ടിയില്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ അവോക്കാഡോ ഓയില്‍ പോലുള്ള എണ്ണയുമായി മിക്‌സ് ചെയ്യുക. ഇത് പത്ത് മിനിറ്റിന് ശേഷം തണുപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സൂക്ഷിച്ച് വെക്കുമ്പോള്‍ വളരെ മികച്ച രീതിയില്‍ സൂക്ഷിച്ച് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രണ്ടാഴ്ച വരെ നിങ്ങള്‍ക്ക് ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.