Thursday, July 10, 2025 10:16 am

ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഭിന്നശേഷിക്കാരിയായ മലയാളി ബാലികയും

For full experience, Download our mobile application:
Get it on Google Play

കിർഗിസ്ഥാനിൽ വെച്ച് ഇന്ന് മുതൽ ഈ മാസം 18 വരെ നടക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ ഷാരോൺ റേച്ചൽ എബിയും പങ്കെടുക്കുന്നു. ചെന്നൈ മുഗപ്പയർ സ്പാർട്ടൻ എക്സ്ക്ലൂസീവ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷാരോൺ ദേശീയ ഭിന്നശേഷി ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും ദേശീയ ഭിന്നശേഷി വനിത ചെസ് ചാമ്പ്യൻ പദവി നേടിയതോടെയാണ് ഏഷ്യൻ പാരാ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള
യോഗ്യത നേടിയത്.

തൊണ്ണൂറ് ശതമാനം അംഗപരിമിതി നേരിടുന്ന ഷാരോൺ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കിഴക്കൻ മുത്തൂർ റ്റോബീസ് ഭവനിൽ പരേതനായ മാത്യു തോമസിന്റെ (സണ്ണി)മകനും സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷുറൻസ് കമ്പനി ജീവനക്കാരനുമായ എബി മാത്യുവിന്റെയും തിരുവല്ല തലവടി മോഴിച്ചേരിയിൽ കുടുംബാഗമായ ചെന്നൈ മലയാളി എം സി മാമ്മന്റെ മകൾ റേച്ചൽ മാമ്മൻ (റോസ്സി)യുടെയും മകളാണ്. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗബാധിതയായി വീൽചെയറിൽ സഞ്ചരിക്കുന്ന ഷാരോൺ ഏഷ്യൻ പാരാഗൈംയിസ്, ലോക ഭിന്നശേഷി ചെസ് ചാമ്പ്യൻഷിപ്പ് എന്നിവയിലും മുൻപ് പങ്കെടുത്തിട്ടുണ്ട്. നിരവധി ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഷാരോണിനെപ്പറ്റിയും അവളുടെ ചെസ് കരിയറിനെപ്പറ്റിയും കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് പിതാവ് എബി മാത്യുവുമായി 956016292 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റിംഗ് കമ്പോസ്റ്റ് പദ്ധതിക്കായി പണം അടച്ചിട്ടും പ്രയോജനം കിട്ടുന്നില്ലെന്ന് പരാതി

0
പത്തനംതിട്ട : ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള റിംഗ് കമ്പോസ്റ്റ്...

കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടുത്തുന്നതിന് ഉപകരണങ്ങൾ സൂക്ഷിച്ച മൂന്ന്...

മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

0
കൊച്ചി : മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു....

അന്വേഷണം നടത്താതെ പീഡന കേസിൽ പ്രതിയാക്കി ; പൊതുപ്രവർത്തകന് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ...

0
കോഴിക്കോട്: അന്വേഷണം നടത്താതെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകന്...