പത്തനംതിട്ട : ഡിഫറെന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി എ ഡബ്ലിയു എഫ്) ജില്ലാ പഠന ക്യാമ്പും മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും പത്തനംതിട്ട ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പഠന ക്യാമ്പ് മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഡി എ ഡബ്ലിയു എഫ് ജില്ലാ വൈസ് പ്രസിഡണ്ട് സന്തോഷ് എൻ അധ്യക്ഷത വഹിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സഞ്ജു എം വി, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ അനിൽകുമാർ, മുൻസിപ്പൽ കൗൺസിലർ പി കെ അനീഷ് എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സേവനങ്ങളും എന്ന വിഷയങ്ങളെക്കുറിച്ച് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാളി, സാമൂഹ്യനീതിയും ഭിന്നശേഷിത്വവും എന്ന വിഷയത്തിൽ സാമൂഹ്യനീതി ഓഫീസർ റംല ബീഗം, സംഘടനയും – സംഘടനവും എന്ന വിഷയത്തിൽ ഡി എ ഡബ്ലിയു എഫ് സംസ്ഥാന പ്രസിഡണ്ട് കെ കെ സുരേഷ് എന്നിവർ ക്ലാസുകൾ എടുത്തു.
ഭിന്നശേഷി മേഖലയിൽ കഴിവ് തെളിയിച്ചവരെ യോഗത്തിൽ ആദരിച്ചു.
ജില്ലാതല മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സിപിഐ എം ഏരിയ സെക്രട്ടറി സഞ്ജു എം വി നിർവഹിച്ചു. ഡി എ ഡബ്ല്യൂ എഫ് ജില്ലാ പ്രസിഡണ്ട് കെ ജി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കെ, ഭാരവാഹികളായ സിഎസ് തോമസ്, ദിവാകരൻ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് കടമ്പനാട്, ജോയി ചെറിയാൻ, സുനിൽകുമാർ, ജോൺ മൈലപ്ര, ഗോപിനാഥൻ, നെൽസൺ, റെനി, ലീന, സിനി എന്നിവർ പ്രസംഗിച്ചു. 2025 വർഷം അമ്പതിനായിരത്തോളം ഭിന്നശേഷിക്കാരെ സംഘടനയിൽ അംഗങ്ങളാക്കാൻ യോഗം തീരുമാനിച്ചു.