റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള അറുവച്ചാൻകുഴി മടന്തമൺ റോഡിൽ ആറുവച്ചാൻകുഴി മുതൽ നവോദയ വരെയുള്ള 12 കിലോമീറ്റർ ദൂരം വീതി വർദ്ധിപ്പിക്കണമെന്ന് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ റോഡ് പിഡബ്ല്യുഡി വൺ ടൈം പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡ് സഹായത്തോടെ 5 കൊല്ലം മുൻപ് ഉന്നത നിലവാരത്തിൽ ബി എം ആൻഡ് ബി സി ടാർ ചെയ്തിരുന്നു. 8 മുതൽ 10 മീറ്റർ വരെ വീതിയുള്ള റോഡിൽ 3.80 മീറ്റർ വീതിയിൽ മാത്രമാണ് ടാർ ചെയ്തത്. അപൂർവ്വം ഇടങ്ങളിൽ സംരക്ഷണഭിത്തി കെട്ടുകയും പുതിയ കലുങ്കുകളും നിർമ്മിക്കുകയും ചെയ്തിരുന്നു.
ശബരിമല തീർത്ഥാടകർക്കും പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിലെ തുലാപ്പള്ളി, കിസുമം, നാറാണംതോട്, എയ്ഞ്ചൽവാലി,പമ്പാവാലി, അരയാഞ്ഞലിമൺ, കുരുമ്പൻമൂഴി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയിലെ അറുവച്ചാൻകുഴി, ഇടകടത്തി, പൊനച്ചി, ഇടത്തിക്കാവ്, പോതപ്പാറ, ചാത്തൻതറ, പെരുന്തേനരുവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
പഞ്ചായത്ത് സ്ഥാപനങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെരുന്തേനരുവി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഏറ്റവും എളുപ്പം യാത്ര ചെയ്യാൻ സാധിക്കുന്ന റോഡാണ് ഇത്. റോഡ് നിർമ്മിച്ചപ്പോള്‍ ഗ്യാരിയേജ് വേ മാത്രം ലെവൽ ചെയ്തതും ഇരുവശത്തുമുള്ള വലിയ കുഴികളും പലഭാഗങ്ങളില്‍ സംരക്ഷണഭിത്തി ഇല്ലാത്തതും ഗാരിയേജ് വേ വീതിയുടെ കുറവ് കാരണവും ഈ റോഡ് ബസ് സർവീസിന് അനുയോജ്യമല്ല എന്നാണ് ബസ് ഉടമകൾ പറയുന്നത്. വലിയ രണ്ട് വാഹനങ്ങൾ സൈഡ് കൊടുത്താൽ കുഴികളിലേക്ക് വീണ് പോകുമെന്നും ഇവർ സൂചിപ്പിക്കുന്നു.
പത്ത് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ് അൺ ഇക്കണോമിക്കാണ്. അതിനാൽ റോഡിന്‍റെ ഗ്യാരിയേജ് വേ കുറഞ്ഞത് 6 മീറ്റർ എങ്കിലും വീതി കൂട്ടി ടാർ ചെയ്യണമെന്നും ഐറിഷ് കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കണമെന്നും നടപ്പാതകൾ നിർമ്മിക്കണമെന്നും ആവശ്യയിടങ്ങളിൽ സംരക്ഷണ ഭിത്തികെട്ടിയും ഇടി താങ്ങികൾ സ്ഥാപിച്ചും റോഡ് വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന തരത്തിൽ നിർമ്മിച്ച് തരണമെന്നും പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]