പത്തനംതിട്ട : ഡിജിറ്റൽ റീസർവേ ജില്ലയിൽ കൂടുതൽ വില്ലേജുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഓമല്ലൂര്‍ വില്ലേജിലാണ് കഴിഞ്ഞ നവംബർ ഒന്നിന് തുടക്കമായത്. ആദ്യഘട്ടത്തിൽ 12 വില്ലേജുകളിലാണ് നിശ്ചയിച്ചത്. പത്തനംതിട്ട വില്ലേജ് കൂടി ഉൾപ്പെടുത്തി ആദ്യഘട്ടത്തില്‍ 13 വില്ലേജുകളില്‍ റീസർവേ നടക്കും. വള്ളിക്കോട് വില്ലേജിൽ അടുത്ത മാസം ആരംഭിക്കും. അതോടൊപ്പം പ്രമാടം, അത്തിക്കയം, കോഴഞ്ചേരി വില്ലേജുകളിലും സർവേയ്ക്കുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാകും. ചേത്തയ്ക്കൽ, പഴവങ്ങാടി വില്ലേജുകളിലും തണ്ണിത്തോട്, കോന്നി താഴം, മൈലപ്ര, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, വില്ലേജുകളിലും നടപടി പുരോഗമിക്കുന്നു.
ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ആർടികെ (റിയല്‍ ടൈം കൈനമാറ്റിക്), ആർടിഎസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് സർവേ പുരോഗമിക്കുന്നത്. ആറ് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രതികൂല കാലാവസ്ഥ കാരണം നെറ്റ് സംവിധാനം തടസ്സപ്പെട്ടാൽ ഉപയോഗിക്കാനാണ് ആർടിഎസ് (റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ ) സംവിധാനം. കേരളത്തിന്റെ മുഴുവന്‍ ഭൂമിയും ഡിജിറ്റല്‍ റീസര്‍വേയിലൂടെ അളന്ന് തിട്ടപ്പെടുത്താനാണ് പരിപാടി. കൈവശത്തിന്റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍ ഭൂമി ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി സമഗ്ര ഭൂരേഖ തയ്യാറാക്കും. ഇത് കൂടാതെ പത്ത് ശതമാനം വരുന്ന തുറസ്സായ പ്രദേശങ്ങളില്‍ ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033