Saturday, April 12, 2025 2:32 pm

ഡിജിറ്റല്‍ സര്‍വേ നിര്‍ണായക ചുവടുവെയ്പ്പ് : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളം നിര്‍ണായകമായ ഒരു മാറ്റത്തിന് ഡിജിറ്റല്‍ സര്‍വേയിലൂടെ ചുവട് വെയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ കരാര്‍ സര്‍വേയര്‍മാരുടെ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ ഭൂവുടമയുടേയും ജീവിതത്തിന് മാറ്റം വരുത്തുന്ന ഒരു മഹത്തായ ഉദ്യമമാണ് ഇത്. ഏറെ പരാതികളും അവ്യക്തതയും നിലനില്‍ക്കുന്ന മേഖലയായതുകൊണ്ട് തന്നെ കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അധികം തുക ഒരു പദ്ധതിക്കായി വിനിയോഗിക്കുകയാണ്. അത് സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ്. കേരളചരിത്രത്തില്‍ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ എന്നത് പ്രസക്തമായ ഒരു ചുവട് വെയ്പാണ്. അങ്ങനെ നോക്കുമ്പോള്‍ ഡിജിറ്റല്‍ സര്‍വേയെ ജനഹിതം അറിഞ്ഞുകൊണ്ടുള്ള ഒരു പദ്ധതിയെന്ന് വിശേഷിപ്പിക്കാം.

സര്‍വേ, റവന്യു, രജിസ്‌ട്രേഷന്‍ എന്നീ മൂന്ന് വകുപ്പുകളുടെ പ്രവര്‍ത്തികള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരും. പ്രയാസം കൂടാതെ ജനങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള സേവനങ്ങളും ഇതിലൂടെ നല്‍കുകയാണ് ലക്ഷ്യം. പത്തനംതിട്ട ഒരു മലയോര മേഖലയായതുകൊണ്ട് തന്നെ ഭൂപ്രകൃതിക്കും സവിശേഷതകളുണ്ട്. ഹരിത കവചം അധികമുള്ള ജില്ലയാണ് ഇത്. പ്രകൃതിയെ ഹനിക്കാതെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. ഓരോ ഘട്ടത്തിലും പൊതുജനപങ്കാളിത്തവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പാക്കി ഏറ്റവും സുതാര്യമായ രീതിയിലായിരിക്കണം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടായാല്‍ അത് പരിഹരിച്ച് ജനകീയമായ പ്രക്രിയയാക്കണം.

മാത്രമല്ല, ആളില്ലാതെ കിടക്കുന്ന വീടുകളും വയോജനങ്ങള്‍ മാത്രമുള്ള വീടുകളും ജില്ലയിലുണ്ട്. അത്തരം വീടുകളുടെ രേഖകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടും. അത്തരം കാര്യങ്ങളെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച് സമയബന്ധിതമായി പരിഹാരം കണ്ടെത്തണം. കാര്യക്ഷമമായി ജോലി ചെയ്യണമെന്നും പരസ്പരം അനുഭവങ്ങള്‍ പങ്ക് വെയ്ക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കാര്യക്ഷമമായ റവന്യു ഭരണത്തിന് കൃത്യമായ സര്‍വേ റെക്കോര്‍ഡുകള്‍ അനിവാര്യമാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച എഡിഎം ബി. രാധാകൃഷ്ണന്‍ പറഞ്ഞു. റെക്കോര്‍ഡുകളുടെ അപര്യാപ്തത പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തിയതിന് ശേഷമാണ് ഡിജിറ്റല്‍ സര്‍വേയുമായി മുന്നോട്ട് വന്നത്. അര്‍ഹരായവര്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിവിധ ഓഫീസുകള്‍ കയറി ഇറങ്ങാതെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി, സര്‍വേ സൂപ്രണ്ടുമാരായ ടി.ഡി. സുദര്‍ശന്‍, കെ.കെ. അനില്‍കുമാര്‍, ചെറുപുഷ്പം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ.കെ. പുഷ്പലത തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി

0
മാവേലിക്കര : പാചകവാതക വില വർധനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക്...

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം : പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

0
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രകടനത്തിനിടെ പശ്ചിമ ബംഗാളിലെ മുസ്‍ലിം ഭൂരിപക്ഷ...

ഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി : മൂന്ന് പേർ മരിച്ചു

0
അമേരിക്ക: അമേരിക്കയില്‍ വിമാനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ സൗത്ത്...

ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ കർഷകർ പ്രതിസന്ധിയിൽ

0
ചാരുംമൂട് : ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ കർഷകർ പ്രതിസന്ധിയിൽ. കൊയ്‌ത്ത്‌...