ബ്യൂണസ് അയേഴ്സ് ; ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ജന്‍റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇഎസ്പിഎന്‍ അര്‍ജന്‍റീന, സ്പോര്‍ട്സ് ലേഖകന്‍ സെസാര്‍ ലൂയിസ് മെര്‍ലോ എന്നിവരും മറഡോണ മരിച്ചതായി സ്ഥിരീകരിച്ചു. മറഡോണയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെന്നും ട്വിറ്ററില്‍ ലൂയിസ് മെര്‍ലോ പറയുന്നു.
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
RECENT NEWS
Advertisment