Monday, May 12, 2025 10:53 am

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി. രാവിലെ ഒമ്പതോടെയാണ് ദിലീപും മറ്റ് പ്രതികളും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. വാഹനത്തില്‍ നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കയറിപ്പോയത്. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇവരും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്.

അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും അതുവരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

0
കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയ...

ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞു : വന്‍കുതിപ്പ് നടത്തി ഓഹരി വിപണി

0
മുംബൈ : ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞതോടെ വന്‍കുതിപ്പ് നടത്തി ഓഹരി വിപണി....

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്നൊരൊറ്റ...

റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി

0
കിയവ്: റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി....