കൊച്ചി : സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു മാധ്യമങ്ങളോട് പറഞ്ഞു. ആളുകൾക്ക് ബോധവത്കരണം നടത്തണം. സിനിമയിൽ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ട്. മദ്യവും ലഹരിയാണ്. ആളുകൾ എങ്ങനെ ഈ സാഹചര്യത്തിലേക്ക് എത്തുന്നതെന്ന് നോക്കണമെന്നും ഒമർ ലുലു വ്യക്തമാക്കി. സിനിമ സെറ്റിൽ മാത്രമല്ല എല്ലായിടങ്ങളിലും പരിശോധന വേണം. ഡോക്ടർമാർ, അധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നു. പിള്ളേരൊക്കെ ഹാപ്പി ആയിട്ടിരിക്കട്ടെ ഹാപ്പി ആയ ലൈഫ് മുന്നോട്ട് പോകണം. സിനിമാക്കാരെ മാത്രം മോശമായി ചിത്രീകരിക്കരുത്. സിനിമ മേഖലയിൽ ക്രീയേറ്റീവ് ആയ ഘടകമാണ് ആവശ്യം. സിനിമ ലൊക്കേഷനിൽ ക്രീയേറ്റീവ് മേഖലയിൽ തടസമാവാത്ത രീതിയിൽ പരിശോധന നടക്കട്ടെയെന്നും ഒമർ ലുലു പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1