കൊച്ചി: സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. ന്യുമോണിയയും കരള്‍ രോഗവും മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന സിദ്ദിഖിന് അസുഖം കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായത്. കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1954 ആഗസ്റ്റ് ഒന്നിന് എറണാകുളം പുല്ലേപ്പടിയില്‍ ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായാണ് ജനനം. കൊച്ചിന്‍ കലാഭവനില്‍ മിമിക്രി കലാകാരനായിരുന്ന സിദ്ദീഖിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് സംവിധായകന്‍ ഫാസിലുമായുള്ള കൂടിക്കാഴ്ചയാണ്. തുടര്‍ന്ന്, ഫാസിലിന്റെ ചിത്രങ്ങളില്‍ സഹസംവിധായകനായി. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ ലാലുമായി ചേര്‍ന്ന് 1989ല്‍ സംവിധാനം ചെയ്ത ‘റാംജി റാവു സ്പീക്കിങ്’ ആണ് ആദ്യ ചിത്രം. സിദ്ദിഖ്-ലാല്‍ എന്നറിയപ്പെട്ട ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളെല്ലാം ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായിരുന്നു. ഇന്‍ഹരിഹര്‍ നഗര്‍ (1990), ഗോഡ്ഫാദര്‍ (1991), വിയറ്റ്‌നാം കോളനി (1992) കാബൂളിവാല (1994) 2 ഹരിഹര്‍ നഗര്‍ തുടങ്ങിയവയാണ് ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന മറ്റു ചിത്രങ്ങള്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-