വയനാട്: ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. മുന്നിലുണ്ടായിരുന്നതെല്ലാം ചളിയില്‍ പൂഴ്ത്തിയൊഴുകിയ ദുരന്തഭൂമയില്‍ നിന്ന് ഇനിയെരു ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം ഏഴാം ദിവസത്തിലെത്തുമ്പോള്‍ അവസാനിക്കുന്നു. പക്ഷേ, മറ്റൊരു ദൌത്യം തുടങ്ങുകയാണ്. നഷ്ടക്കണക്കുകള്‍. ജൂലൈ 30 ന് അര്‍ദ്ധരാത്രിക്ക് പിന്നാലെ ഒലിച്ചിറഞ്ഞിയ പുഞ്ചിരിമൊട്ടയില്‍ നിന്നുള്ള ഉരുള്‍ തീര്‍ത്ത നാശനഷ്ടക്കണക്കുകള്‍. നഷ്ട കണക്ക് തിട്ടപ്പെടുത്തലാണ് സർക്കാരിന് മുന്നിലെ പ്രധാന ദൗത്യം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി 5,000 ത്തോളം പേരെയാണ് ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലൂടെ കുത്തിയൊലിച്ചൊഴുകിയ ദുരിതം. മൂന്ന് വാർഡിലായി 1,721 വീടുകൾ. 4,833 മനുഷ്യർ. സ്‌കൂളും ആരാധനാലയങ്ങളും വ്യാപര സ്ഥാപനങ്ങളും വേറെ. നഷ്ടകണക്ക് എടുക്കണം. പുനരധിവസിപ്പിക്കണം. എല്ലാവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. സർക്കാറിന് മുന്നിലെ കടമ്പകൾ ഏറെയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.