Friday, July 4, 2025 10:05 am

ദുരന്തലഘൂകരണം : പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനം – ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദുരന്തലഘൂകരണപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദുരന്ത ഘട്ടങ്ങളിലെ നിര്‍ണായക വേളകളില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം ജീവന്‍ രക്ഷാ മാര്‍ഗമായി മാറും. ഫയര്‍ഫോഴ്സിന്റെ ആപതാ മിത്ര വോളന്റീയേഴ്സിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും പറഞ്ഞു. വയനാട്ടില്‍ പ്രകൃതി ദുരന്ത സ്ഥലത്ത് മാതൃകാപരമായ സേവനം നടത്തിയ വോളന്റിയര്‍ മാര്‍ക്കുള്ള ബാഡ്ജും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷയായി. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. എം. പ്രതാപ് ചന്ദ്രന്‍, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. അഭിജിത്ത്, ഹസാഡ് അനലിസ്റ്റ് ചാന്ദിനി പി. സി. സേനന്‍, വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...

ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ നവനീതിനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

0
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ...

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള സിപിഎം പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കും ;...

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി...

കോഴിക്കോട് വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

0
കോഴിക്കോട് : കോഴിക്കോട്ടെ വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കുഴികൾ...