Sunday, March 30, 2025 5:29 am

കൈത്തറി തുണിത്തരങ്ങള്‍ക്ക് ഹാന്‍ടെക്സില്‍ വിലക്കിഴിവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണത്തോട് അനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക്  പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള പ്രത്യേക ഇ- ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം റിബേറ്റ് ലഭിക്കും. ഏതെങ്കിലും ബാങ്കിന്‍റെ  ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും.

പത്തനംതിട്ട ജില്ലയില്‍ ഹാന്‍ടെക്സിന് നാല് ഷോറൂമുകളാണുള്ളത്. പത്തനംതിട്ട കോളേജ്  റോഡ്, അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍, തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നഗരസഭ കോംപ്ലക്സ്, പന്തളം പഞ്ചായത്ത് ഷോപ്പിംഗ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ഈ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇ ക്രെഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. സീറോ ഡൗണ്‍പേമെന്‍റില്‍ തുണി വാങ്ങാം.

അഞ്ച് മാസമാണു തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മാസത്തവണകള്‍ അടയ്ക്കാം. ഇത്തരത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍  തിരിച്ച് അടയ്ക്കുന്ന തുകയ്ക്കു വീണ്ടും തുണിത്തരങ്ങള്‍ വാങ്ങാനും അവസരം ലഭിക്കും. കേരളത്തിലെ ഹാന്‍ടെക്സിന്‍റെ 84 ഷോറൂമുകളിലും ഈ സ്‌കീം ലഭ്യമാണ്. ഷോറൂമിലെത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് റിട്ടയര്‍മെന്‍റ്കാലം വരെ എപ്പോള്‍ തുണിത്തരങ്ങള്‍ വാങ്ങിയാലും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.

ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ഹാന്‍ടെക്സ് ഷോറൂമുകളില്‍ ഗവ. റിബേറ്റ് + ഡിസ്‌ക്കൗണ്ട് ലഭ്യമാകുക. വ്യാജ കൈത്തറി ഉത്പന്നങ്ങളില്‍ വഞ്ചിതരാകാതെ കൈത്തറി മുദ്രയുളള യഥാര്‍ഥ കൈത്തറി ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ ഹാന്‍ടെക്സ് ഷോറൂമുകളെ സമീപിക്കണമെന്ന് ഏറണാകുളം മേഖലാ മാനേജര്‍ കെ.എസ്. സ്വപ്ന അറിയിച്ചു. അംഗ സംഘങ്ങളില്‍ ഉത്പാദിപ്പിച്ച വൈവിധ്യമാര്‍ന്ന കൈത്തറി തുണിത്തരങ്ങള്‍ ഹാന്‍ടെക്സിന്‍റെ ഷോറൂമുകളില്‍ ലഭ്യമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ചു

0
ലഖ്‌നൗ : ഇന്ന് മുതൽ ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി...

കാര്യക്ഷമതാ വകുപ്പിന്റെ ചെലവ് ചുരുക്കൽ വിഭാ​ഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്

0
വാഷിങ്ടൺ : അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ...

പ്രതിഷേധ മാർച്ചിനിടെ വ്യാപകമായ ആക്രമണം

0
കാഠ്മണ്ഡു : കാഠ്മണ്ഡുവിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജാവ് ഗ്യാനേന്ദ്ര...

തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

0
തിരുവനന്തപുരം : അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ...