കോന്നി : വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്കായി നടത്തുന്ന ജില്ലാതല വായ്പാമേള ഫെബ്രുവരി 13ന് രാവിലെ 10 ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കമലാ സദാനന്ദന്‍ മുഖ്യ പ്രഭാഷണവും അപേക്ഷാ ഫോം വിതരണോദ്ഘാടനവും നിര്‍വഹിക്കും.
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ജില്ലയില്‍ വായ്പാമേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ പരമാവധി സ്ത്രീകളില്‍ വിവിധ വായ്പാ പദ്ധതികളേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ഥാപനത്തിന്റെ സഹായം ജില്ലയിലുള്ള വനിതാ സംരംഭകര്‍ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് വായ്പാമേള സംഘടിപ്പിക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബു, ബിനി ലാല്‍, കെ.ജി. അനിത, അഡ്വ.ആര്‍.ബി രാജീവ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് മാരായ റോബിന്‍ പീറ്റര്‍, ബീനാ മുഹമ്മദ് റാഫി, രവികല എബി, എം.വി.അമ്പിളി, എം.രജനി, കെ.ജയലാല്‍, തോമസ് മാത്യു, ലിസിമോള്‍ ജോസഫ്, സുനില്‍ വര്‍ഗ്ഗീസ്, എം.മനോജ് കുമാര്‍, പ്രീതാ രമേശ്, വനിതാ വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം മേഖല മാനേജര്‍ പി.എം. അബ്ദുള്‍ റഫീം, വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോജക്ട് മാനേജര്‍ ആശ.എസ്.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.