Saturday, July 5, 2025 1:18 pm

ക്രിസ്മസിന് റേഷൻ വിതരണം മുടങ്ങും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : റേഷൻ വ്യാപാരികളുടെ കമ്മീഷന്‍ വിതരണം കുടിശ്ശികയായതോടെ ക്രിസമ്സ് കാലത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം മുടങ്ങും. പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. നവകേരളാ സദസ്സിലുള്‍പ്പെടെ റേഷന്‍ കടയുടമകള്‍ പരാതി നല്‍കിയിട്ടും കമ്മീഷന്‍ കൃത്യമായി നല്‍കുന്ന കാര്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പണം സമയത്തിന് കിട്ടിയില്ലെങ്കിൽ വ്യാപാരികൾ ദുരിതത്തിലാകുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി പ്രതികരിച്ചു.

കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷന്‍ തുക കുടിശ്ശികയായതില്‍ റേഷന്‍ കടയുടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമേ റേഷന്‍ വിതരണം ചെയ്തതില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തിലെ കമ്മീഷനും കിട്ടിയിട്ടില്ല. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് റേഷന്‍ കടയുടമകള്‍ കടക്കുന്നത്. ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ പണമടച്ചാല്‍ മാത്രമേ അരിയും ആട്ടയുമുള്‍പ്പെടെ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കൂ. കമ്മീഷന്‍ കിട്ടാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ പണമടക്കാന്‍ നിവൃത്തിയില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്.

ഇതോടെ മുന്‍ഗണനാ വിഭാഗമായ നീല, വെള്ള കാര്‍ഡുടമകളുടെ അരിയും മഞ്ഞ പിങ്ക് കാര്‍ഡുടമകളുടെ ആട്ടയും ക്രിസ്മസ് കാലത്ത് മുടങ്ങുന്ന സ്ഥിതി വരും. പണം ഉടന്‍ നല്‍കുകയോ ഭക്ഷ്യധാന്യമെടുക്കുന്നതിന് ക്രെഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയോ വേണമെന്നതാണ് റേഷന്‍ കടയുടമകളുടെ ആവശ്യം. വേതന കുടിശ്ശിക വരുത്തുന്നതിനെതിരെ നവകേരളാ സദസ്സിലുള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് റേഷന്‍ കടയുടമകളുടെ സംഘടനകള്‍ കത്ത് നല്‍കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു

0
എറണാകുളം: ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെളിയത്തുനാട് സ്വദേശി...

നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്

0
ബെംഗളൂരു : നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്....

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ...

വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച് വിറ്റെന്ന പരാതിയിൽ ജില്ലാകലക്ടർക്കെതിരെ കേസ്

0
എറണാകുളം: എറണാകുളം വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച്...