Monday, May 5, 2025 7:31 am

ലോക്ക്ഡൗൺ തീ‍ർന്നാലുണ്ടാവുന്ന ജനത്തിരക്ക് ; തയ്യാറെടുപ്പുകളുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടായാൽ കൊവിഡ് 19 വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ. ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് വിവിധ ജില്ലാ ഭരണകൂടങ്ങൾ. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ മാർച്ച് 8 മുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതാണ്. ലോക്ഡൗണിന് മുൻപേ ആൾക്കൂട്ടം നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ജില്ലയിൽ രോഗ പകർച്ച ഒഴിവാക്കാനും കഴിഞ്ഞു. ആകെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9 പേരാണ് ആശുപത്രികളിൽ കഴിയുന്നത്.

സമ്പർക്കത്തിലൂടെ വ്യാപനം കാര്യമായി ഉണ്ടായില്ല. ലോക്ഡൗൺ കഴിയുന്നതോടെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ എത്തുന്നത് വീണ്ടും പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ആരോഗ്യ പ്രവത്തകരുടെ ആശങ്ക. മാർച്ച് 22 ന് ശേഷം വിമാന സർവ്വീസുകൾ നിലച്ചിരുന്നതിനാൽ നേരത്തെ ബുക്ക് ചെയ്തിട്ടും നാട്ടിലെത്താൻ കഴിയാത്ത പ്രവാസികളുണ്ട്.

ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചാലും രോഗ പകർച്ചാ സാധ്യത ഏറെയാണ്.  ജില്ലാ ഭരണകൂടം കൂടുതൽ ഐസോലേഷൻ സൗകര്യങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയിരിക്കുകയാണ്. നിലവിൽ ഹൈ റിസ്ക് മേഖലയിൽ നിന്നുള്ള ആളുകളെ മാത്രമാണ് പരിശോധിക്കുന്നതെങ്കിൽ പരമാവധി ആളുകളുടെ സാംപിൾ പരിശോധനയും ഇനി വേണ്ടി വരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.സുധാകരനെ മുഖവിലക്കെടുക്കാതെ ഹൈക്കമാൻഡ്; പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ തീരുമാനം

0
തിരുവനന്തപുരം: കെ.സുധാകരന്റെ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻ്റ് നീക്കം. പുതിയ...

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കവർന്ന ജീവനക്കാരനെതിരെ കേസ്

0
കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ...

ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന...

ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ

0
കണ്ണൂർ : പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി...