പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോളി ഡാനിയേല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 1309 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ – ജോളി ഡാനിയേല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 2787, ജലജ പ്രകാശ് (സി.പി.ഐ (എം) 1478, മീന എം.നായര്‍ (ബി.ജെ.പി)- 1020.
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന (ജനറല്‍) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശരത് മോഹന്‍(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 245 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ – ശരത് മോഹന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 1503, കെ.ബി അരുണ്‍ (സജി) (സി.പി.ഐ (എം), 1258, പി.ജി അശോകന്‍ (ബി.ജെ.പി)- 415.
നിരണം ഗ്രാമ പഞ്ചായത്തിലെ കിഴക്കുംമുറി (ജനറല്‍) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാത്യു ബേബി (റെജി കണിയാംകണ്ടത്തില്‍) (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 214 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ – മാത്യു ബേബി (റെജി കണിയാംകണ്ടത്തില്‍) (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 525, പ്രസാദ് കൂത്തുനടയില്‍ (സി.പി.ഐ (എം) 311, വിജയകുമാരിയമ്മ (ബി.ജെ.പി)- 15
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുകുഴി, (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ റാണി (ബി.ജെ.പി) 48 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ – ആര്‍.റാണി (ബി.ജെ.പി)- 295, സൂസന്‍ ജെയിംസ്(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 247, ബീന ജോസഫ് കോയിപ്പുറത്ത് (എല്‍.ഡി.എഫ് സ്വതന്ത്ര) – 170.
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മിനി രാജീവ് (സി.പി.ഐ (എം) 106 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ – മിനി രാജീവ് (സി.പി.ഐ (എം) 431, മായ പുഷ്പാംഗദന്‍ (ആര്‍.എസ്.പി) – 325, ജയശ്രീ (ബി.ജെ.പി)- 90.