Wednesday, May 14, 2025 3:25 pm

എന്റെ കേരളം മേള, വായനപക്ഷാചരണം : പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. എന്റെ കേരളം പ്രദര്‍ശന വിപണനമേളയും വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നമ്മള്‍ ചെയ്ത പ്രവര്‍ത്തിയുടെ ഗുണഫലം ഏറ്റുവാങ്ങുന്നത് ഏറെ സന്തോഷം തരുന്ന ഒന്നാണ്. ഓരോ ആഘോഷങ്ങളും അതിന്റെ യഥാര്‍ഥ പൊരുള്‍ ആര്‍ജിക്കുന്നത് എല്ലാവരും പങ്കാളികളാകുമ്പോഴാണെന്നും കളക്ടര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജില്ലാ കളക്ടര്‍ വിജയികള്‍ക്കു സമ്മാനിച്ചു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികള്‍: മികച്ച വാര്‍ത്താചിത്രം: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിനിയ ബാബു, റിപ്പോര്‍ട്ടര്‍, കേരള കൗമുദി, പത്തനംതിട്ട. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിദിന്‍ എം. ദാസ്, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ്, പത്തനംതിട്ട. രണ്ടാം സ്ഥാനം: എസ്. ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍, 24 ന്യൂസ്, പത്തനംതിട്ട. മൂന്നാംസ്ഥാനം: എം.ജെ. പ്രസാദ്, റിപ്പോര്‍ട്ടര്‍, എസിവി ന്യൂസ്, പത്തനംതിട്ട. മികച്ച വീഡിയോ കവറേജ്: ഒന്നാംസ്ഥാനം: എസ്. പ്രദീപ്, കാമറാമാന്‍, എസിവി ന്യൂസ്, പത്തനംതിട്ട എന്നിവര്‍ വിജയികളായി.

ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ (പൊതുവിഭാഗം) ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. രണ്ടാംസ്ഥാനം: ടി.ആര്‍. ജോബിന്‍, തറയില്‍ഹൗസ്, പന്നിയാര്‍, ചിറ്റാര്‍. മൂന്നാംസ്ഥാനം: വി. രാജേന്ദ്രന്‍, ഭാവന സ്റ്റുഡിയോ, ടെമ്പിള്‍ റോഡ്, തിരുവല്ല. വിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ആസ്വാദന കുറിപ്പ് തയാറാക്കുന്ന മത്സരത്തില്‍ ഹെസ്‌കൂള്‍ വിഭാഗത്തിലെ വിജയികള്‍: ഒന്നാംസ്ഥാനം: ദേവിക സന്തോഷ്, ജിഎച്ച്എസ് കോഴഞ്ചേരി. രണ്ടാം സ്ഥാനം: ആന്‍ സാറാ തോമസ്, സെന്റ് ജോര്‍ജ് ആശ്രമം എച്ച്എസ്, ചായലോട്. മൂന്നാംസ്ഥാനം: ദേവ് നാരായണന്‍, പിഎച്ച്എസ്എസ്, കുളനട, ജി. പാര്‍വതി, എസ് സി എച്ച് എസ് എസ് റാന്നി.
യുപി വിഭാഗത്തില്‍ ഒന്നാംസ്ഥാനം: ടി. അനുപ്രിയ, ജിയുപിഎസ് റാന്നി വൈക്കം. രണ്ടാംസ്ഥാനം: ജെ. ഗൗരികൃഷ്ണ, ജിയുപിഎസ് തെങ്ങമം. മൂന്നാംസ്ഥാനം: നിരഞ്ജന, എഎംഎംഎച്ച്എസ്എസ്, ഇടയാറന്മുള, ഷോണ്‍ എബ്രഹാം, ജിയുപിഎസ് കോഴഞ്ചേരി ഈസ്റ്റ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

1.5 കോടിയുമായി മുങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഡ്രൈവര്‍ പിടിയിൽ

0
ബെംഗളൂരു: ബാങ്കിൽ അടയ്ക്കാനായി കാറിൽ സൂക്ഷിക്കാൻ തൊഴിലുടമ നൽകിയ 1.5 കോടി...

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസ് ; കസ്റ്റഡിയിൽ എടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചതായി ആരോപണം

0
കോന്നി: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തയാളെ...

കറാച്ചി തകർക്കാൻ ഇന്ത്യയുടെ 36-ഓളം നാവികസന്നാഹങ്ങൾ സജ്ജമായിരുന്നു

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിശക്തമായാണ് ഇന്ത്യ പാകിസ്താനെതിരേ തിരിച്ചടിച്ചത്. നൂറോളം...

അഡ്വ. ബെയ്ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ്...