Monday, May 5, 2025 3:41 pm

റെസ്റ്റോറൻ്റിനും ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കും എതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: സസ്യാഹാരം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് മാംസാഹാരം നല്‍കിയ സംഭവത്തില്‍ റെസ്റ്റോറൻ്റിനും ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കും എതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ചണ്ഡീഗഡിലാണ് സംഭവം. ഓര്‍ഡറിന്‍റെ തുകയായ 154 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും നല്‍കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. മകൾക്കും പ്രായമായ അമ്മയ്ക്കും വേണ്ടി 2023 ഏപ്രിൽ ഒമ്പതിന് സൊമാറ്റോ വഴി ചണ്ഡീഗഡിലെ സെക്ടർ 15-ലെ സഞ്ജു ചൈനീസ് ഫാസ്റ്റ് ഫുഡിൽ നിന്നാണ് സുര്യാം എന്നയാൾ വെജിറ്റേറിയൻ മോമോസും നൂഡിൽസും ഓർഡർ ചെയ്തത്. 154.75 രൂപയാണ് ഇതിന് നല്‍കിയത്. അമ്മ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എല്ല് പോലെയുള്ള ഒരു വസ്തു കണ്ടെത്തിയതെന്ന് സൂര്യാം നല്‍കിയ പരാതിയില്‍ പറയുന്നു.

20 വർഷമായി വിഷാദരോഗത്തിനുള്ള മരുന്ന് കഴിക്കുന്ന തന്‍റെ അമ്മയ്ക്ക് ഈ സംഭവം കടുത്ത മാനസിക വിഷമമുണ്ടാക്കി. റെസ്റ്റോറന്‍റില്‍ പരാതിപ്പെട്ടപ്പോൾ നിസഹകരണമായിരുന്നു. വെജിറ്റേറിയൻ ഭക്ഷണമാണ് സൊമാറ്റോയ്ക്ക് കൈമാറിയതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് സഞ്ജു ചൈനീസ് ഫാസ്റ്റ് ഫുഡ് പ്രതികരിച്ചത്. കമ്മീഷന്‍റെ നോട്ടീസിന് സൊമാറ്റോ മറുപടിയും നല്‍കിയില്ല. തുടര്‍ന്ന് റെസ്‌റ്റോറൻ്റും സൊമാറ്റോയും തങ്ങളുടെ സേവനങ്ങളിൽ അശ്രദ്ധ കാട്ടിയതായി വിലയിരുത്തിയാണ് നഷ്ടപരിഹാരം അടക്കം നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

0
ഇടുക്കി: വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. വിവാദങ്ങൾക്കിടെ ഇടുക്കിയിലെ...

പേവിഷ ബാധയേറ്റ് മരണം : സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ ദുരന്തം ; എസ്ഡിപിഐ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പേവിഷ ബാധയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും ഇത്...

മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

0
പത്തനംതിട്ട : മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബോട്ടണി,...

താപനില ഉയരാൻ സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ മഞ്ഞ അലേർട്ട്...