Monday, April 28, 2025 10:33 am

ജില്ലയിലെ സർക്കാർ ഓഫീസുകൾ ഇനി ഡിജിറ്റൽ

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : യു.​പി.​ഐ (യൂ​നി​ഫൈ​ഡ് പേ​മെ​ന്‍റ്​ ഇ​ന്റ​ർ​ഫെ​യ്സ്) വ​ഴി പ​ണം സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​കു​ന്ന​തോ​ടെ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റാ​നൊ​രു​ങ്ങി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ. നി​ല​വി​ൽ മി​ക്ക ഓ​ഫീ​സു​ക​ളി​ലും ഓ​ൺ​ലൈ​ൻ വ​ഴി​യും യു.​പി.​ഐ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചും പ​ണം അ​ട​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട്. പു​തി​യ ഉ​ത്ത​ര​വു​കൂ​ടി എ​ത്തു​ന്ന​തോ​ടെ പൂ​ർ​ണ​മാ​യും ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ ​അ​ട​ക്ക​മു​ള്ള യു.​പി.​ഐ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ണം അ​ട​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ സ​ർ​ക്കാ​റി​ന്‍റെ മി​ക്ക സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ പ​ണം അ​ട​ക്കു​ന്ന​തും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്. പ​ണം ഓ​ഫി​സി​ൽ വ​ന്ന് അ​ട​ക്കു​ന്ന​വ​ർ​ക്കും ഇ​നി ഫോ​ൺ വ​ഴി നേ​രി​ട്ട്​ ട്ര​ഷ​റി​യി​ലേ​ക്ക് പ​ണം അ​യ​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് വ​രു​ന്ന​ത്.

ഇ​തി​നാ​യി ഓ​ഫി​സു​ക​ളി​ൽ ക്യൂ.​ആ​ർ കോ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും സാ​ങ്കേ​തി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​കു​പ്പു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മു​മ്പ്​ 2018ൽ ​സ​മാ​ന ഉ​ത്ത​ര​വ് വ​ന്നി​രു​ന്നെ​ങ്കി​ലും പൂ​ർ​ണ​മാ​യും ന​ട​പ്പാ​യി​രു​ന്നി​ല്ല. വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ അ​ട​ക്ക​മു​ള്ള ഓ​ഫി​സു​ക​ൾ പി​ന്നീ​ട് കോ​വി​ഡ് സ​മ​യ​ത്താ​ണ് യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. അ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ് അ​ട​ക്ക​മു​ള്ള ഓ​ഫി​സു​ക​ളി​ൽ എ​ല്ലാ സേ​വ​ന​ങ്ങ​ളും മ​റ്റും ഓ​ൺ​ലൈ​നാ​യി മാ​ത്ര​മാ​ണ് ന​ട​ത്താ​നാ​വു​ക. കെ.​എ​സ്.​ഇ.​ബി, വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സു​ക​ളും നേ​ര​ത്തേ ഓ​ൺ​ലൈ​ൻ, യു.​പി.​ഐ രീ​തി​ക​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ള​ട​ക്ക​മു​ള്ള​വ​യി​ൽ പ​ല സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​ണെ​ങ്കി​ലും ആ​ധാ​രം പ​ക​ർ​പ്പ് അ​ട​ക്ക​മു​ള്ള ചി​ല സേ​വ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു ത​ന്നെ പ​ണം കൈ​മാ​റേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം ഓ​ഫി​സു​ക​ളി​ലെ പ​ണം സ്വീ​ക​രി​ക്കേ​ണ്ട സേ​വ​ ന​ങ്ങ​ളും പു​തി​യ ഉ​ത്ത​ര​വി​ ലൂ​ടെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യയുടെ നീക്കം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന്...

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം : ചങ്ങനാശ്ശേരി മോസ്കോയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....

മൂന്ന് ദിവസത്തിനുശേഷം സ്വർണവിലയിൽ നേരിയ ആശ്വാസം

0
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. ഇന്ന് പവൻ്റെ...

ഖാലിദ് റെഹ്മാനെയും അഷറഫ് ഹംസയും പിടികൂടിയത് നടുക്കമുണ്ടാക്കി : സിബി മലയിൽ

0
കൊച്ചി : ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ...