റാന്നി : സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര സഹകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വിതരണം ചെയ്തു. എം.പി ഹിരണ്‍, വി പ്രസാദ്, ബിനോയ് കുര്യാക്കോസ്, ജേക്കബ് ലൂക്കോസ്, പി.കെ അനില്‍കുമാര്‍, പി.എ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
രാജ്യാന്തര സഹകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു
RECENT NEWS
Advertisment