Wednesday, July 2, 2025 8:58 am

ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ പ്രഭ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. 129,57,16,151 രൂപ ആകെ വരവും 124,36,06,721 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,21,09,430 രൂപ നീക്കിയിരിപ്പുണ്ട്. ശുചിത്വമേഖലയ്ക്ക് 10 കോടി 30 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് ഏഴ് കോടി 16 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനും തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് രണ്ട് കോടി 45 ലക്ഷം രൂപയും മാറ്റിവെച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് രണ്ട് കോടി രൂപയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഉപജീവനപദ്ധതികള്‍, ഷെല്‍റ്റര്‍ ഹോമുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് രണ്ട് കോടി 12 ലക്ഷം രൂപയും വകയിരുത്തി. വനിതാ വികസനത്തിന് മൂന്ന് കോടി 53 ലക്ഷം രൂപയും യുവജന ക്ഷേമത്തിന് ഒരു കോടി 96 ലക്ഷം രൂപയും മാറ്റിവെച്ചു.

കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഏഴ് കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് നാല് കോടി 87 ലക്ഷം രൂപയും വകയിരുത്തി. ഭവനനിര്‍മ്മാണത്തിന് 10 കോടി 87 ലക്ഷം രൂപയും പട്ടികജാതി, പട്ടികവര്‍ഗക്ഷേമത്തിനായി 13 കോടി 69 ലക്ഷം രൂപയും 58 ലക്ഷം രൂപയും വകയിരുത്തി. പൊതുമരാമത്ത് പ്രവര്‍ത്തനത്തിന് 17 കോടി 37 ലക്ഷം രൂപയും ഊര്‍ജമേഖലയ്ക്ക് ഒരു കോടി 36 ലക്ഷം രൂപയും മാറ്റിവെച്ചു. വയോജന ക്ഷേമത്തിന് ഒരു കോടി 72 ലക്ഷം രൂപയും വകയിരുത്തി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി കെ ലതാകുമാരി, ലേഖാ സുരേഷ്, ആര്‍. അജയകുമാര്‍, ജിജി മാത്യൂ, അംഗങ്ങളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മായാ അനില്‍ കുമാര്‍, ജെസി അലക്സ്, ജിജോ മോഡി, കൃഷ്ണകുമാര്‍, റോബിന്‍ പീറ്റര്‍, സാറാ തോമസ്, വി.റ്റി. അജോമോന്‍, സെക്രട്ടറി ഷെര്‍ലാബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി ജി ആർ അനിൽകുമാർ

0
തിരുവനന്തപുരം : ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി...

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...