കരൂർ : കരൂർ സ്വാന്തന പരിചരണവും പാലിയേറ്റീവ് പരിചരണവും കൂടുതൽ ആവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് രാജേഷ് വാളിപ്ലാക്കൽ. പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും വലവൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരൂർ പഞ്ചായത്ത് ഈ രംഗത്ത് ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. നൂറ്റിയൻപത്തിനാല് രോഗികളാണ് കരൂർ പഞ്ചായത്തിൽ പാലിയേറ്റീവ് കെയറിനായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ബിജു യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ കെ. ജെ. ഫിലിപ്പ് കുഴികുളം മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബെന്നി മുണ്ടത്താനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ബോസ് ,ഷീല ബാബു ,പഞ്ചായത്ത് മെമ്പർമാരായ ആനിയമ്മജോസ് , അഖില അനിൽകുമാർ ,സീന ജോൺ , മോളി ടോമി ,സ്മിത ഗോപാലകൃഷ്ണൻ , പ്രേമകൃഷ്ണസ്വാമി, പ്രിൻസ് അഗസ്റ്റിൻ ,ഗിരിജ ജയൻ , പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് കെ ,മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേഷ് പി. ആർ, ഹെൽത്ത് ഇൻസ്പെക്ടർ തങ്കൻ എം.വി. തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാര ജേതാവ് വി.എസ്. ഷീലാ റാണി പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് ദീപ്തി മോൾ പി.ആർ. എന്നിവരെ ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.