മൈലപ്ര: ജില്ലാ സ്‌റ്റേഡിയം അടുത്ത മാസം നിര്‍മ്മാണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ടെണ്ടര്‍ നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. റഷീദിന്റെ സുഹൃത്തുക്കള്‍ വാട്‌സാപ്പ് കൂട്ടായ്മയുടെ വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് വരാന്‍ പോകുന്നത്. ആനപ്പാറയില്‍ വീഡിയോ വാള്‍ സ്ഥാപിക്കാനുള്ള നടപടിയായി. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സായാഹ്‌നങ്ങള്‍ മിഴിവേറിയതാകും. നഗരത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാകും. കുമ്പഴയിലേക്കുള്ള റോഡ് ഉയര്‍ത്തി നിര്‍മിക്കും.
ജാതിയും മതവും രാഷ്ട്രീയ വ്യത്യാസവുമി്ല്ലാതെ രണ്ടായിരത്തിലധികം അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്ന റഷീദിന്റെ സുഹൃത്തുക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഇന്നത്തെ സമൂഹത്തില്‍ ഒരു അതിശയമാണെന്നും മന്ത്രി പറഞ്ഞു. നാനാജാതി മതസ്ഥര്‍ ഒരേ മനസോടെ ഒരു വാട്‌സാപ്പ് കൂട്ടായ്മയില്‍ അണിനിരക്കുന്നത് ഈ രാജ്യത്ത് തന്നെ ഒരു പക്ഷേ ആദ്യമായിരിക്കും. ഗ്രൂപ്പ് അഡ്മിനായിട്ടുള്ള റഷീദ് ആനപ്പാറയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മന്ത്രി എടുത്തു പറഞ്ഞു. മുതിര്‍ന്ന ഗ്രൂപ്പ് അംഗങ്ങളെയും പരീക്ഷകളില്‍ വിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ഗ്രൂപ്പ് അംഗങ്ങളെയും മന്ത്രി ആദരിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ അഷ്‌റഫ് അലങ്കാര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ ശിവദാസന്‍ നായര്‍, പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, പത്തനംതിട്ട നഗരസഭ കൗൺസിലർ അംബികാ വേണു, പി.കെ. ജേക്കബ്, മാധ്യമപ്രവർത്തകരായ എബ്രഹാം തടിയൂർ, ജി വിശാഖൻ, ബിജു കുര്യൻ, ബിജു മോഹൻ, ശശി നാരായണൻ, പ്രസാദ്.വി.എസ് മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ശശികുമാര്‍ തുരുത്തിയില്‍, കെ.ആര്‍. അശോക് കുമാര്‍, ജോര്‍ജ് വര്‍ഗീസ് തെങ്ങുംതറയില്‍, ടി.വി മിത്രൻ എന്നിവര്‍ പ്രസംഗിച്ചു. മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ജസ്റ്റീസ്റ്റ്. പി.എൻ. വിജയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്ത ഗ്രൂപ്പംഗങ്ങൾക്കും കുട്ടികൾക്കും അദ്ദേഹം സമ്മാനദാനവും നടത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.