പത്തനംതിട്ട : ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള ‘ഉണര്‍വ് 2023’ സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ ഒന്‍പതു മുതല്‍ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലേയും കുട്ടികളും മുതിര്‍ന്നവരും പരിപാടികളില്‍ പങ്കാളികളാകും. രാവിലെ 8:30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കായികമേള ഡിസംബര്‍ ഒന്നിനു രാവിലെ ഒന്‍പതിനു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ എ ഷിബു പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്തു ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിക്കും. ഡിസംബര്‍ മൂന്നിനു വൈകിട്ട് നാലിനു ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കളക്ടര്‍ എ ഷിബു ദിനാചരണസന്ദേശം നല്‍കും. ജില്ലാ പഞ്ചായത്തു ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിക്കും. ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.