തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു എന്ന കാരണത്താല്‍ വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ എസ് അയ്യര്‍ വേട്ടയാടപ്പെടുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. സ്വന്തം നേതാവിന്റെ ജീവിതപങ്കാളിയെ പോലും വെറുതെവിടാത്തവരാണ് സൈബര്‍ കോണ്‍ഗ്രസ് എന്നും സനോജ് വിമര്‍ശിച്ചു.വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് പ്രസംഗിച്ചു എന്ന കാരണത്താല്‍ ദിവ്യ എസ് അയ്യര്‍ വേട്ടയാടപ്പെടുകയാണ്. സ്വന്തം പാര്‍ട്ടി നേതാവിന്റെ ജീവിതപങ്കാളിയെപ്പോലും വെറുതെവിടില്ലെന്നാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന സ്ത്രീ വിരുദ്ധ-സാമൂഹ്യ വിരുദ്ധ ക്രിമിനല്‍ സംഘം പ്രഖ്യാപിച്ചതെന്ന് വി കെ സനോജ് കുറിച്ചു. വന്‍കിട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട വികസന പദ്ധതികള്‍ റോക്കറ്റ് വേഗത്തില്‍ മുന്നോട്ടുപോയെന്നുമുള്ള വസ്തുത മാത്രമാണ് ദിവ്യ എസ് അയ്യര്‍ പങ്കുവച്ചത്. കല്ലുപാകി നടന്നിട്ട് തമ്മിലടിച്ചു തീര്‍ത്ത കാപട്യ മുന്നണിയെ ജനങ്ങള്‍ പരിഹസിക്കുന്നതിന്റെ ജാള്യത സ്ത്രീകളെ തെറിവിളിച്ചു തീര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും സനോജ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറ്റപ്പെടുത്തി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.