ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്ന് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. തന്നെ കര്‍ണാടക സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. കര്‍ണാടകത്തില്‍ അധികാരം പിടിച്ച് തന്നെ എല്‍പ്പിച്ച കടമ നിറവേറ്റി. പാര്‍ട്ടിയുടെ ഏത് തീരുമാനവും താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡികെ ശിവകുമാറിനെ ദില്ലിക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ക്കായി വൈകിട്ട് ദില്ലിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം മാറ്റി. ഇന്ന് എന്തായാലും ദില്ലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വയറില്‍ അണുബാധയുണ്ടെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്.