പത്തനംതിട്ട: വന്യമൃഗങ്ങളില്‍ നിന്നും നിരന്തര ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും മതിയായ സംരക്ഷണമൊരുക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി.കെ.റ്റി.എഫ്) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനരോക്ഷം ആളികത്തിയിട്ടും ദുരന്തം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിമാരടക്കം കാട്ടുന്ന അനാസ്ഥ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെച്ചും രാജ്യത്തെ കുട്ടിച്ചോറാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീഷ് കൊച്ചുപറമ്പില്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്‍റ് തട്ടയില്‍ ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യാതിഥി ആയിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഢന്‍, ജോര്‍ജ് മോഡി, സജി. പി. ജോണ്‍, രവീന്ദ്രന്‍ നായര്‍, കലഞ്ഞൂര്‍ രാധാകൃഷ്ണപിള്ള, ഷാജി ചാക്കോ, ശ്രീജിത് ഐരൂര്‍, സുരേഷ് പണില്‍, ആര്‍. ശശിധരന്‍, വാസുദേവന്‍ പിള്ള, ശ്രീധരന്‍ നായര്‍, പി.എന്‍. പ്രസാദ്, രാജു ആന്‍റണി, ഉമ്മന്‍ ചക്കാലയില്‍, എബ്രഹാം ലിങ്കണ്‍, പി.ജി. രാജു, ബ്ലോക്ക് പ്രസിഡന്‍റുമാരായ രാധാകൃഷ്ണന്‍നായര്‍, മണ്ണടി മോഹനന്‍, ബിജു ആഴക്കാടന്‍, ബിജു മലയില്‍ മോഹനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.