Saturday, July 5, 2025 11:11 pm

തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ കാണാതായ സംഭവത്തിൽ ഡിഎൻഎ ടെസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയിൽ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ഡിഎൻഎ പരിശോധന. കുട്ടിയുമായി ബന്ധപ്പെട്ട ഒരുവിവരവും കൈമാറാൻ രക്ഷിതാക്കൾ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി. നിലവിൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ഡിഎൻഎ ഫലം കൂടി പരിശോധിച്ച ശേഷമെ വിട്ടു നൽകു. അന്വേഷണത്തോട് മാതാപിതാക്കളും ബന്ധുക്കളും സഹകരിക്കുന്നില്ല. തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ദൂരൂഹതകൾ അവസാനിച്ചിട്ടില്ല. പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഇതുവരെ നാടോടി കുടുംബം ഹാജരാക്കിയിട്ടില്ല. തുടക്കം മുതൽ മാതാപിതാക്കളുടെ ഇടപെടലിലും പോലീസിന് സംശയങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തീരുമാനിച്ചത്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചു. ഏഴ് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം കിട്ടും.

കുട്ടിയെ കാണാതായ ദിവസം മാതാപിതാക്കളും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും മദ്യ ലഹരിയിലായിരുന്നു. അന്ന് കുട്ടിക്കും മദ്യം നൽകിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് ഉറപ്പിക്കുന്നതിനുള്ള പരിശോധനയും നടത്തുന്നുണ്ട്. നിലവിൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടി. കുട്ടിയെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസങ്ങളൽ അശുപത്രിയിലടക്കം പ്രതിഷേധം ഉയർത്തിയിരുന്നു. കുട്ടിയുമായി തിരികെ നാട്ടിലേക്ക് പോകണമെന്നും കേസിന്റെ തുടർനടപടികളിൽ താത്പര്യം ഇല്ലെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. സിസിടിവികൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതുവരെ പരിശോധിച്ച ദൃശ്യങ്ങളിൽ കുട്ടി എങ്ങനെ കാടുമൂടിയ ഓടയിലേക്ക് എത്തിയെന്ന് വ്യകതമായിട്ടില്ല. ഇതിന് ഉത്തരം കണ്ടെത്തുകയാണ് പോലീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ജൂലൈ ഏഴിന്; വിദ്യാർത്ഥികളുമായി ചർച്ച നടത്തും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ...

സോളാര്‍ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാര്‍ എംഎല്‍എ

0
പത്തനംതിട്ട : വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി...

സംസ്കൃത സർവ്വകലാശാലയിൽ ബി. എസ്. ഡബ്ല്യു സ്പോട്ട് അഡ്മിഷൻ ജൂലൈ എട്ടിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള സോഷ്യൽ വർക്ക് വിഭാഗത്തിലെ...

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി : പ്രൊഫ. വീണ നാരഗൽ

0
കാലടി : ഇന്ത്യൻ ആധുനികതയുടെ നിർമ്മിതിയിൽ അച്ചടി നിർണായകമായ പങ്കു വഹിച്ചുവെന്ന്...