ആലപ്പുഴ : മറ്റപ്പള്ളി മലക്ക് മുന്നിൽ വൈകാരിക രംഗങ്ങൾ. തങ്ങളെ കുടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് വയോധിക മന്ത്രി പി.പ്രസാദിന്റെ കാലിൽ വീണ് കരഞ്ഞു. വയോധികയുടെ സങ്കടം കേട്ട് കണ്ണ് നിറഞ്ഞൊഴുകി മന്ത്രി. മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് നടക്കുന്നതിന് തൊട്ടടുത്താണ് കൃഷി മന്ത്രി പി പ്രസാദിന്റെ വീട്. മറ്റപ്പള്ളി മല ഈ നാടിന്റെ വികാരമാണെന്ന് മന്ത്രി പറഞ്ഞു. കേവലമായ വൈകാരിക പ്രശ്‌നമല്ല അവരുടെ ജീവൽ പ്രശ്‌നമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾ ഉന്നയിക്കുന്ന ഏതു ന്യായമായ ആശങ്കയേയും സർക്കാർ ഗൗരവത്തോടെ കാണും. ന്യായമായ കാര്യങ്ങൾ പരിഗണിച്ച് മാത്രമേ സർക്കാർ തീരുമാനമെടുക്കൂവെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ട് കോടതിയുടെ കൂടി ശ്രദ്ധയിൽപ്പെടുത്തി ഇടപെടുമെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
ഹൈക്കോടതിയിൽ നാട്ടുകാർക്കൊപ്പം സർക്കാർ കൂടി ഹർജി ചേരണമോ എന്ന് ഇന്നത്തെ സർവകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കയേ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാത്തിനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎൽഎയെ ഉൾപ്പെടെ പൊലീസ് മർദ്ദിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും കോടതിയെ പരിസ്ഥിതിക ആഘാതം ബോധ്യപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. മണ്ണെടുപ്പിന് മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.