പത്തനംതിട്ട: വന്യജീവി ആക്രമണ ഭയം വളർത്തി വനാതിർത്തിയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ളതാണ് വന നിയമ ഭേദഗതിയെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെതിരെ ജനവികാരം വളർത്തുവാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉണ്ടാക്കിയ നിയമ ഭേദഗതി നടപ്പാവാതിരിക്കാൻ പാർട്ടി എല്ലാ ശ്രമങ്ങളും നടത്തും. വന്യജീവി ആക്രമണം മൂലം അപകടം സംഭവിച്ചവർക്കും കാർഷിക നഷ്ടത്തിനുമുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഉന്നതാധികാര സമിതിയംഗം റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സ്റ്റീയറിംഗ് കമ്മറ്റി അംഗം ഡോ. വർഗ്ഗീസ് പേരയിൽ, സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് ഏബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി.വി. വർഗ്ഗീസ്, സാം കുളപ്പള്ളി, ജില്ലാ ഭാരവാഹികളായ ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, മാത്യു മരോട്ടി മൂട്ടിൽ, ജേക്കബ് ഇരട്ടപ്പുളിക്കൻ, ഷെറി തോമസ്, റഷീദ് മുളന്തറ,തോമസ് മാത്യു ഏഴംകുളം, കെ.രാജു, അഡ്വ ബിജോയി തോമസ്, റോസമ്മ സ്കറിയാ, എം.സി.ജയകുമാർ, ഷിബു സി സാം, അജി പാണ്ടിക്കുടി,ബന്നി കുരുവിള, അഡ്വ ബോബി കാക്കനാപ്പള്ളിൽ, ജോൺ വി തോമസ്, ശോഭാ ചാർലി, റിന്റോ തോപ്പിൽ, സജു ശമുവേൽ, ഭരത് വാഴുവേലിൽ, പോൾ മാത്യു, അടൂർ രാമകൃഷ്ണൻ, ഷിബു കുന്നപ്പുഴ, രാജൻ.കെ മാത്യു, സജിമോൻ കെ.പി, ഹാൻലി ജോൺ,അജിമോൾ നെല്ലുവേലി, സന്തോഷ് കുമാർ വി.കെ, തോമസ് മാത്യു നാരങ്ങാനം, സണ്ണി എടയാടി, ശോഭന എൻ എസ്സ്, റ്റിബി ജോസഫ്, രാജീസ് കൊട്ടാരം,റജി തോമസ്, സാംകുട്ടി പി.എസ്സ്, റ്റോജു.കെ ജെറോം, മനോജ് മടത്തും മുട്ടിൽ, ലിറ്റി ഏബ്രഹാം, അനീനാ സമുവേൽ, സിജു അമ്പാട്ടു പറമ്പിൽ, ബിജു തുടങ്ങിപ്പറമ്പിൽ, നരേന്ദ്രനാഥ്,രാജേഷ് തോമസ്, ജോർജ്ജ് കുര്യൻ എന്നിവർ പ്രസംഗിച്ചു.