Monday, July 7, 2025 4:40 pm

മനുഷ്യനോ മൃഗമോ, ജീവനുണ്ടെങ്കിൽ വീഡിയോ എടുക്കരുത് ; വിചിത്രമായ നിരോധനവുമായി താലിബാൻ

For full experience, Download our mobile application:
Get it on Google Play

കാബുൾ : മനുഷ്യനും മറ്റു ജീവജാലങ്ങളുമടക്കം ജീവനുള്ളവയെ ചിത്രീകരിക്കുന്നതിന്‌ താലിബാനിൽ മാധ്യമങ്ങൾക്ക്‌ വിലക്ക്‌. അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളിൽ ആണ് അതിപ്രാകൃതമായ ഈ നിരോധനം. മതനിയമ പ്രകാരം ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ ചിത്രീകരിക്കാൻ പാടില്ലെന്ന് താലിബാൻ പറയുന്നു. ശരീഅത്ത് നിയമത്തിനനുസരിച്ചാണ്‌ താലിബാന്റെ ഈ പുതിയ ഉത്തരവ്‌. ശരീഅത്ത് പ്രകാരം ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ല എന്നതിനാലാണ്‌ നിയമം നടപ്പിലാക്കുന്നതെന്ന്‌ താലിബാൻ പറഞ്ഞു. വാഹന ഗതാഗതത്തിന്റെയോ ആഘോഷങ്ങളുടെയോ ഒന്നും ദൃശ്യങ്ങൾ ചിത്രികരിക്കാൻ പാടില്ലെന്നും നിരോധനത്തിൽ പറയുന്നു.

ടാക്കർ, മൈദാൻ വാർധക്, കാണ്ടഹാർ പ്രവിശ്യയിലെ മാധ്യമങ്ങൾക്ക് ഈ നിർദേശം നൽകിയിട്ടുണ്ടെന്ന് ധാർമിക മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. 2021- ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം നിരവധി കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും വിദ്യാഭ്യാസം നടത്തുന്നതും താലിബാൻ നേരത്തെ വിലക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ ലക്ഷക്കണക്കിന് പെൺകുട്ടികൾ ഇപ്പോൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് വീടുകൾക്ക് ഉള്ളിൽ തടവിലാണ്. ഇതിന് പിന്നാലെ ആണ് ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയും വിലക്കിയുള്ള പ്രഖ്യാപനം. കാണ്ഡഹാർ, ഹെൽമണ്ട്, തഖർ തുടങ്ങിയ പ്രവിശ്യകളിൽ ഈ നിയമം നടപ്പിലാക്കാൻ തുടങ്ങി. 1996 മുതൽ 2001 വരെയുള്ള താലിബാൻ മുൻ ഭരണത്തിൻ കീഴിൽ ടെലിവിഷനിൽ ജീവജാലങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്‌ നിരോധിച്ചിരുന്നു. പരസ്യങ്ങളിൽ മുഖം മറയ്ക്കുക, മാനിക്വിൻ തലകൾ മറയ്ക്കുക, റെസ്റ്റോറന്റ്‌ മെനുകളിൽ മത്സ്യത്തിന്റെ കണ്ണുകൾ മങ്ങിക്കുക എന്നിങ്ങനെയുള്ള സെൻസർഷിപ്പ് നിയമങ്ങൾ താലിബാൻ നടപ്പാക്കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ചെങ്കളത്ത് പാറമടയിൽ ഹിറ്റാച്ചിയുടെ മുകളില്‍ പാറ വീണു – ഒരാള്‍ മരിച്ചു –...

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ് ഒരാൾ...

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന്...

0
ഇടുക്കി: സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത...

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...