കൊച്ചി: കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പോലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നൽകിയ ഞാറയ്ക്കൽ എസ്‌ഐയ്‌ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പോലീസ് നോട്ടീസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ കെ അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ അറിയാൻ പോലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്നു കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്. ഫോറിനേഴ്‌സ് ആക്ടിന്റെ ഉൾപ്പെടെ ലംഘനമാരോപിച്ചു ബംഗാൾ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കൽ പോലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നൽകിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയിൽ വിഷയം എത്തിയതോടെ പോലീസ് നോട്ടീസ് പിൻവലിച്ചിരുന്നു. നോട്ടിസ് പിൻവലിച്ചതും കണക്കിലെടുത്താണു ഹർജി തീർപ്പാക്കിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.