രാവിലെ ഉണര്‍ന്നാല്‍ ബെഡ്കോഫി അല്ലെങ്കില്‍ ടീ എന്നത് മിക്കവാറും പേരുടെ ശീലമാണ് വായ കഴുകും മുന്‍പ് തന്നെ, കിടക്കയില്‍ നിന്നും താഴെയിറങ്ങും മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ ശീലങ്ങള്‍ ഉളളവര്‍ ധാരാളമാണ്. എന്നാല്‍ ഇത് ആരോഗ്യകരമായ ശീലമല്ലെന്നതാണ് വാസ്തവം. ആരോഗ്യം നില നിര്‍ത്തണമെങ്കില്‍ കാപ്പിയ്ക്ക് മുന്‍പായി ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് വഴിയൊരുക്കുന്ന ഒന്നാണ്. അതായത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ. ഇവ രാവിലെ തന്നെ കൂടിയ അളവില്‍ പുറപ്പെടുവിയ്ക്കുന്നത് ദോഷങ്ങളുണ്ടാക്കും. ഇതിനാല്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ ഒന്ന് രണ്ട് ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കണം. ഇത് ഇഷ്ടമുള്ള തരം വെള്ളമാകാം, ഇളം ചൂടുവെള്ളമാകാം, അല്‍പം നാരങ്ങാനീര് കലര്‍ത്തിയ വെള്ളമാകാം.
ഇതുപോലെ തന്നെ വെറും വയറ്റില്‍ കാപ്പി കുടിയ്ക്കാതെ ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. ചിയ സീഡ്സ്, മുട്ട എന്നിവ കഴിയ്ക്കാം. കാപ്പി വെറുംവയറ്റില്‍ കുടിയ്ക്കുമ്പോള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതിനാല്‍ രക്തത്തിലെ ഷുഗര്‍ തോത് വര്‍ദ്ധിയ്ക്കുന്നു. ഇതിനാല്‍ ഇത്തരം ഭക്ഷണം കഴിയ്ക്കും വരെ കാപ്പി ഒഴിവാക്കുന്നതാണ് ആരോഗ്യകരം. പ്രാതല്‍ കഴിയ്ക്കുന്നത് വരെ കാപ്പി ഒഴിവാക്കാന്‍ സാധിയ്ക്കില്ലെങ്കില്‍ നാരുകള്‍, പ്രോട്ടീന്‍ എന്നിവയുള്ള ഏതെങ്കിലും ലഘുഭക്ഷണം കഴിച്ച ശേഷം കാപ്പിയാകാം. ഇതു പോലെ വ്യായാമം രാവിലെ ചെയ്യുന്നവര്‍ കാപ്പി കുടിച്ച് ഇത് ചെയ്യുന്നത് നല്ലതല്ല. ഇത് സ്ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. രാവിലെ വ്യായാമം പതിവുള്ളവര്‍, ഇത് നടത്തമാണെങ്കില്‍ തന്നെയും വ്യായാമശേഷം മാത്രം കാപ്പി കുടിയ്ക്കുക. ഉണര്‍ന്നെഴുന്നേറ്റ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞ് മാത്രം കാപ്പി കുടിയ്ക്കുകയെന്നതാണ് ആരോഗ്യകരം.