ഒരുപാട് ആളുകള്‍ ടോയ്ലെറ്റില്‍ പോകുമ്പോഴും മൊബൈല്‍ ഒപ്പം കൂട്ടുന്നത് പതിവാണ്. എന്നാല്‍ ഇത് ശരിയായ കാര്യമാണോ? സോഷ്യല്‍ മീഡിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍, ധാരാളം ആളുകള്‍ക്ക് വാഷ്‌റൂമില്‍ ഫോണില്ലാതെ ചെയ്യാന്‍ കഴിയില്ല. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ നിര്‍ത്തേണ്ട ഒരു ശീലമാണിത്. ആരോഗ്യമുള്ള വ്യക്തി ടോയ്ലെറ്റില്‍ പോയി വരാന്‍ അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ എടുക്കുകയുള്ളു. എന്നാല്‍ മൊബൈല്‍ കൊണ്ടുപോകുന്നതോടെ പത്ത് മിനിറ്റ് എന്നത് 20 മുതല്‍ 30 മിനിറ്റിലേക്ക് നീളും.
എന്നാല്‍ അപകടം വിളിച്ചുവരുത്തുന്ന പ്രവണതയാണ് ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ടോയ്ലെറ്റില്‍ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന് കാരണമാകും. ടോയ്ലെറ്റില്‍ മൊബൈല്‍ കാരണം അധിക സമയം ചെലവഴിക്കുന്നതാണ് അണുബാധയ്ക്ക കാരണമാകുന്നത്. കൂടാതെ ടോയ്ലെറ്റില്‍ മൊബൈല്‍ കൊണ്ടുപോകുന്നത് മലബന്ധത്തിന് കാരണമാകും. മലവിസര്‍ജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ ഇത് തടസപ്പെടുത്തും. ടോയ്ലെറ്റില്‍ 30 മിനിറ്റലിധകം ചെലവഴിക്കുന്നത് ഹെമറോയിഡുകള്‍ക്ക് കാരണമാകും.