പ്രായമാകുന്ന പ്രക്രിയ തടുക്കാനാകില്ല. എന്നാലും ചർമ്മത്തിന് പ്രായമാകുക എന്നത് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പല ആളുകളെയും അലട്ടുന്ന ഒരു കാര്യമാണ്. ചർമ്മം അയഞ്ഞു തൂങ്ങുന്നത്. ചർമ്മത്തിൽ വരകളും ചുളിവുകളും പ്രത്യക്ഷമാകുന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കിയേക്കാം. ഇത് തടയാൻ എന്തും ചെയ്യാൻ തയ്യാറാകുന്നവർ നിരവധിയാണ്. കെമിക്കൽ ട്രീറ്റ്മെന്റുകൾ അടക്കം ഇത്തരം ആശങ്കൾക്ക് പരിഹാരമായി ഇന്ന് നിലവിലുണ്ട്. എന്നിരുന്നാലും അധികകാലം മറച്ചുവെക്കാൻ പറ്റുന്ന കാര്യങ്ങളല്ലല്ലോ ഇവയൊന്നും. ചികിത്സകൾ കുറച്ച് കാലത്തേക്ക് ഫലം നൽകിയേക്കാം. ദീർഘകാലത്തെ ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യാൻ നമുക്ക് പല കാര്യങ്ങളും ചെയ്യാവുന്നതാണ്.
ചുളിവുകൾ കുറയ്ക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
ചുളിവുകൾ കുറയ്ക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
കറ്റാർവാഴ: കറ്റാർവാഴ ജെൽ നേരിട്ട് പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇത് ചെയ്യാം.
വെളിച്ചെണ്ണ: എല്ലാ ദിവസവും രാത്രി വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിച്ച് ചർമ്മം മസ്സാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും.
ബനാന മാസ്ക്: നന്നായി പഴുത്ത വാഴപ്പഴം ഉടച്ചെടുത്ത് മുഖത്ത് പുരട്ടി 15 – 20 മിനിട്ടുകൾക്ക് ശേഷം കഴുകുന്നതും ചുളിവിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന മാർഗ്ഗമാണ്.
തേൻ: ഒരല്പം തേൻ കൊണ്ട് ചർമ്മത്തിൽ മസ്സാജ് ചെയ്ത് പത്തോ പതിനഞ്ചോ മിനിട്ടുകൾക്ക് ശേഷം കഴുകുന്നതും ചർമ്മത്തിന്റെ ഭംഗി നിലനിർത്താൻ നല്ലതാണ്. തേനിൽ കുറച്ച് നാരങ്ങാനീര് ചേർത്തും മസ്സാജ് ചെയ്യാം.
മുട്ടയുടെ വെള്ള : മുട്ട വെള്ള നന്നായി അടിച്ചെടുത്ത ശേഷം ഇത് ചർമ്മത്തിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകുന്നത് ചർമ്മത്തിലെ വരകളും ചുളിവുകളും അകറ്റാൻ സഹായിക്കുന്ന മാർഗ്ഗമാണ്.