ഒരുപാട് ഒന്നും വര്‍ക്കൗട്ട് ചെയ്യാന്‍ വയ്യ? പക്ഷേ ഭാരം കുറയ്ക്കണം. ഇങ്ങനെ ചിന്തിക്കാത്തവരുണ്ടാവില്ല. കാരണം ജിമ്മിലൊക്കെ വര്‍ക്കൗട്ട് ചെയ്യുന്നത് സമയം ധാരാളം ആവശ്യമായ കാര്യമാണ്. നമുക്കില്ലാത്തതും ആ കാര്യമായിരിക്കും. പക്ഷേ വിട്ടുകൊടുക്കാന്‍ പറ്റുമോ? മറ്റ് പല മാര്‍ഗങ്ങളും നമ്മുടെ മുന്നിലുണ്ട്. അനാവശ്യമായി നമ്മള്‍ കഴിക്കുന്ന കൊഴുപ്പേറിയ ഭക്ഷണമാണ് നിയന്ത്രിക്കേണ്ടത്. ബര്‍ഗറുകളും, അതുപോലുള്ള ജങ്ക് ഫുഡുകളും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഹെല്‍ത്തിയായ ഫുഡല്ല. പകരം ആരോഗ്യകരമായ ഭക്ഷണമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇത് കൃത്യമായി പാലിച്ചാല്‍ കുടവയര്‍ മാത്രമല്ല, അമിത ഭാരവും. കുറയും. അതെന്തൊക്കെയാണെന്ന് നോക്കാം.
പരിപ്പ് ഒരിക്കലും മിസ്സാക്കരുത് ധാന്യങ്ങള്‍ നമ്മുടെ കുടവയറിനെ കുറയ്ക്കുമെന്ന് എത്ര പേര്‍ക്കറിയാം. എങ്കില്‍ അതാണ് സത്യം. പരിപ്പാണ് അതില്‍ ഏറ്റവും ബെസ്റ്റ്. അതില്‍ പ്രോട്ടീന്റെ വലിയൊരു കലവറ തന്നെയുണ്ട്. അതുപോലെ കലോറികളും ഇതില്‍ കുറവയാണ്. കൊഴുപ്പും അധികം ശരീരത്തിലുമെത്തില്ല. പരിപ്പില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. അത് നമ്മുടെ ദഹനത്തെയും, ശരീരചംക്രമണത്തെയും മികച്ചതാക്കും. നമ്മുടെ ശരീരത്തിലെ മൊത്തം പ്രവര്‍ത്തനത്തെ സുഗമമാക്കും. പരിപ്പ് വേവിച്ചതാണ് ശരീരത്തിന് ഏറ്റവും നല്ലത്.
ബദാമുകള്‍ കുതിര്‍ത്ത് വെച്ച് കഴിക്കുക ബദാം നട്‌സില്‍ ഏറ്റവും മികച്ചവനാണ്. പ്രോട്ടീനിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബദാമില്‍ ഉള്ളത്. അതോടൊപ്പം ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പും നമുക്ക് ലഭിക്കും. ദീര്‍ഘനേരത്തേക്ക് നമ്മുടെ വിശപ്പിനെ ഇത് നിയന്ത്രിച്ച് നിര്‍ത്തും. വയര്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. വെജിറ്റേറിയനാണെങ്കില്‍ ബദാം കഴിക്കുന്നതിലൂടെ തന്നെ വേഗത്തില്‍ നമ്മുടെ കുടവയര്‍ കുറയും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ വലിയൊരു കലവറയാണ് ബദാം. നമ്മുടെ ദഹനത്തെയും, മികച്ച ഊര്‍ജവും ഒരുപോലെ സമ്മാനിക്കാന്‍ ബദാമിന് സാധിക്കും.
ഇലകള്‍ ധാരാളം കഴിക്കാം
പച്ചക്കറികളില്‍ ഇലകള്‍ അടങ്ങിയവ നിര്‍ബന്ധമായും കഴിക്കണം. ചീരയൊക്കെ അതില്‍ ബെസ്റ്റാണ്. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍, ഡയറ്ററി ഫൈബര്‍, എന്നിവ ഇലകളിലുണ്ട്. ചീര, ബ്രോക്കോളിയൊക്കെ അതിന് ഉദാഹരണങ്ങളാണ്. ശരീരത്തെ ഇത് ആരോഗ്യത്തോടെ നിലനിര്‍ത്തും. ശരീരത്തിലെ എരിച്ചില്‍ ഇതിലൂടെ ഇല്ലാതാവും. വേഗത്തില്‍ ദഹനവും നടക്കും. നമ്മുടെ കുടവയര്‍ കുറയ്ക്കാന്‍ ഇലകറികള്‍ ധാരാളം കഴിക്കാം. ചീര അടക്കം വേവിച്ച കറിയല്ലാതെയും കഴിക്കാം. ഭാരവും ഇതിലൂടെ കുറയും.
ചിയ സീഡ്‌സ് മജീഷ്യനാണ്
ചിയ സീഡ്‌സ് ഭാരം കുറയ്ക്കാനും, കുടവയര്‍ കുറയ്ക്കാനുമെല്ലാം കിടിലന്‍ ഓപ്ഷനാണ്. ഇത് കഴിക്കുന്നതിന് ചില രീതികളുണ്ട്. ആദ്യം സ്മൂത്തികളില്‍ ഇവ ഉള്‍പ്പെടുത്തി കഴിക്കാവുന്നതാണ്. സലാഡുകള്‍, ബ്രേക്ക്ഫാസ്റ്റിനൊപ്പമെല്ലാം ഇവ കഴിക്കാം. ചിയ സീഡ്‌സ് തുടര്‍ച്ചയായി കഴിച്ചാല്‍ ഭാരവും കുടവയറുമെല്ലാം കുറയും. രണ്ട് ടേബിള്‍സ്പൂണ്‍ ചിയ സീഡ്‌സില്‍ പത്ത് ഗ്രാമിലധികം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും, നല്ല കൊഴുപ്പിന്റെയും വലിയൊരു സ്രോതസ്സുമാണ് ചിയ സീഡ്‌സ്. ഗ്ലൂട്ടന്‍ ഒട്ടുമില്ല ഇതില്‍. ശരീരത്തില്‍ ദഹനത്തിന്റെ പ്രശ്‌നമുണ്ടാവില്ല. അതുപോലെ എരിച്ചിലുകളുടെ പ്രശ്‌നവും ഇല്ലാതാവും. തവിട് കളയാത്ത ഗോതമ്പ് ശീലമാക്കുക ധാന്യങ്ങള്‍ നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമാണ്. അതുകൊണ്ട് അവ ശീലമാക്കണം. കുടവയറും അതിലൂടെ കുറയും. തവിട് കളയാത്ത ഗോതമ്പും ഇന്ന് മുതല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഓട്‌സ്, തവിടുള്ള ചോറ്, ക്വിനോവ എന്നിവ കഴിക്കുക. നമ്മുടെ വയര്‍ കുറേ നേരം ഇതിലൂടെ നിറഞ്ഞിരിക്കും. നമുക്ക് വേഗം വിശക്കില്ല. അതുവഴി ഭാരം കുറയ്ക്കാം. കുടവയറും താനേ കുറയും. അതുകൊണ്ട് ഇവ സ്ഥിരമായി കഴിക്കുക.