മധുരം എല്ലാവര്‍ക്കും ഇഷ്ടമാണ്. ചോക്ലേറ്റ് എല്ലാവരും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്‍റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാര്‍ത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ നിറഞ്ഞു എന്ന തോന്നല്‍ അനുഭവിക്കാന്‍ സഹായിക്കും.
കൊഴുപ്പ് എരിച്ചു കളയുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം. ഈ ഘടകങ്ങളെല്ലാം വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റിന് സമ്മര്‍ദ്ദം കുറയ്‌ക്കാനുളള കഴിവുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്‌ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തലച്ചോറിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഓര്‍മ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.