രാത്രിയില്‍ ചൂട് കൊണ്ട് അല്ലാതെ തന്നെ അമിതമായി വിയര്‍ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഹോര്‍മോണ്‍ തകരാറുകള്‍, ലോ ബ്ലഡ് ഷുഗര്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ചിലര്‍ക്ക് രാത്രി വിയര്‍ക്കാറുണ്ട്. എന്നാല്‍ ചില രോഗങ്ങള്‍ക്കുള്ള മുന്നറിയിപ്പുമാകാം ഇത്. അമിതവണ്ണം, ഹൃദ്രോഗം, കാരണമില്ലാതെ വിയര്‍ക്കുന്ന അവസ്ഥയായ Idiopathic Hyperhidrosis, പാര്‍ക്കിന്‍സണ്‍ രോഗം, hypoglycaemia, സ്ട്രെസ് എന്നിവ എല്ലാം കൊണ്ടും ചിലരില്‍ വിയര്‍പ്പ് ഉണ്ടാകാം…
* മരുന്നുകള്‍ ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം രാത്രി വിയര്‍പ്പിനു കാരണമാകാറുണ്ട്. Anti-convulsants, മൈഗ്രേന്‍ മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവ വിയര്‍പ്പിനു കാരണമായേക്കാം.
* അണുബാധകള്‍ – ട്യൂബര്‍ക്കുലോസിസ് പോലെയുള്ള രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇതുണ്ടാകാം. ചില ബാക്ടീരിയല്‍ അണുബാധകള്‍, എച്ച്‌ഐവി എന്നിവ ഉണ്ടെങ്കില്‍ രാത്രി കാലത്ത് അമിതമായി കാരണമില്ലാതെ വിയര്‍ക്കാം.
* ന്യൂറോളോജിക്കല്‍ ഡിസോഡര്‍ – Autonomic dysreflexia, Autonomic neuropathy, Post-traumatic syringomyelia, സ്‌ട്രോക്ക് എന്നീ ന്യൂറോളജിക്കല്‍ ഡിസോഡര്‍ ഉള്ളവരില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. അതിനാല്‍ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തുക.
* കാന്‍സര്‍ രാത്രികാലത്തെ വിയര്‍പ്പ് ചിലപ്പോള്‍ കാന്‍സര്‍ ലക്ഷണവുമാകാം. ചെറിയ പനി, ഭാരം കുറയുക എന്നിവയും ചേര്‍ന്നാണ് ഈ ലക്ഷണം എങ്കില്‍ സൂക്ഷിക്കുക. ലിംഫോമ, സ്തനാര്‍ബുദം എന്നിവ ഉള്ളവരില്‍ കാരണമില്ലാതെ രാത്രി വിയര്‍പ്പ് ഉണ്ടാകാം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1