Monday, May 5, 2025 11:11 pm

കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നുന്നോ? നിങ്ങളെ മാത്രം മിക്കപ്പോഴും കൊതുകുകള്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്

For full experience, Download our mobile application:
Get it on Google Play

കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നുന്നോ? മറ്റുള്ളവരെ വിട്ട് നിങ്ങളെ മാത്രം മിക്കപ്പോഴും കൊതുകുകള്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. ഇതിനു കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച്‌ നോക്കാം.
നിങ്ങളുടെ വസ്ത്രത്തിന്റെ നിറം : ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കില്‍ കൊതുകുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. കൊതുകുകള്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇരുണ്ടവസ്ത്രങ്ങള്‍ സഹായിക്കും.
ഗന്ധം :കാഴ്ച കഴിഞ്ഞാല്‍ പിന്നെ ഗന്ധമായിരിക്കും കൊതുകുകള്‍ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്.
ഗര്‍ഭം : മലേറിയ അണുക്കളുടെ വാഹകരായ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നതിനുള്ള സാധ്യത ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച്‌ ഇരട്ടിയായിരിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു.
ബിയര്‍ ഉപഭോഗം : ജപ്പാനില്‍ നടന്ന ഒരു പഠനത്തില്‍ മദ്യ ഉപഭോഗം കൊതുകുകളെ ആകര്‍ഷിക്കുമെന്ന് കണ്ടെത്തിയിരുന്നു. ബിയര്‍ ഉപഭോഗം നടത്തിയവര്‍ ഉപഭോഗം നടത്താത്തവരെക്കാള്‍ കൂടുതല്‍ കൊതുകുകളെ ആകര്‍ഷിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. മദ്യ ഉപഭോഗം നടത്തിയവരുടെ വിയര്‍പ്പിലൂടെ പുറത്തുവരുന്ന എഥനോള്‍ അല്ലെങ്കില്‍ ശരീരത്തിന്റെ താപനില ഉയരുന്നത് ആയിരിക്കാം ഇതിനു കാരണമാകുന്നതെന്ന് പഠനം നടത്തിയവര്‍ പറയുന്നു.
രക്തഗ്രൂപ്പ് : നിങ്ങളുടെ രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കില്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത ‘എ’, ‘എബി’ അല്ലെങ്കില്‍ ‘ബി’ ഗ്രൂപ്പില്‍ ഉള്ളവരെക്കാള്‍ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനില്‍ നിന്ന് പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നു.
ചര്‍മ്മത്തിലെ ബാക്ടീരിയ : ചര്‍മ്മത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ പുറപ്പെടുവിപ്പിക്കുന്ന ഗന്ധം കൊതുകുകളെ ആകര്‍ഷിച്ചേക്കാമെന്ന് നെതര്‍ലാന്‍ഡില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചര്‍മ്മത്തിലെ ബാക്ടീരിയകളും കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നതും തമ്മില്‍ ബന്ധമുള്ളതായി പഠനത്തില്‍ കണ്ടെത്തി.മലേറിയ, ഡെങ്കി, ചിക്കന്‍ഗുനിയ പോലെയുള്ള രോഗങ്ങള്‍ പിടിപെടുന്നതിനും കൊതുകുകടി കാരണമായേക്കാം. അതിനാല്‍ കൊതുകുകടിയില്‍ നിന്ന് സംരക്ഷണം നേടുന്നതിനുള്ള ഉപാധികള്‍ സ്വീകരിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി...

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയിൽ

0
തിരുവനന്തപുരം: മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ  ഷാജൻ സ്കറിയ കസ്റ്റഡിയിൽ....

മോഷണ കേസിൽ പ്രവാസി വീട്ടുജോലിക്കാരിക്കെതിരെ പരാതി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ മോഷണ കേസിൽ പ്രവാസി വീട്ടുജോലിക്കാരിക്കെതിരെ പരാതി. ഏഷ്യക്കാരനായ...

സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ...